കാത്തിരിപ്പിന് അകലം കുറയുന്നു, ചന്ദ്രയാന്‍ 2 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

ചന്ദ്ര പര്യവേക്ഷണത്തിന്‍റെ മറ്റൊരു നിര്‍ണായക ഘട്ടം കൂടി ചന്ദ്രയാന്‍ 2 പേടകം വിജയകരമായി പിന്നിട്ടു. ആ​റു​ ദി​വ​സ​ത്തെ യാത്രക്ക് ശേഷം പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. രാ​വി​ലെ 8.30നും 9.30​നും ഇ​ട​യി​ല്‍ ലി​ക്വി​ഡ് അ​പ്പോ​ജി മോ​ട്ടോ​ര്‍ ജ്വ​ലി​പ്പി​ച്ചാണ് പേടകം ഭ്ര​മ​ണ​പ​ഥ​ത്തില്‍ പ്ര​വേ​ശി​ച്ചത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് അടുത്ത ദൂരം (പെരിജി) 118 കിലോമീറ്റും അകന്ന ദൂരം (അപ്പോജി) 18078 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്.

ആഗസ്റ്റ് 14ന് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥത്തിന് പുറത്തെത്തിയ ച​​ന്ദ്ര​യാന്‍ രണ്ട് ഗ​തി​മാ​റ്റ ദൗ​ത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയ പേ​ട​ക​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി ച​ന്ദ്ര​നി​ല്‍ ​നി​ന്നും 100 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്ക​ണം. ഇ​തി​നാ​യി ആ​ഗ​സ്​​റ്റ് 21 (121×4303), 28 (178×1411), 30 (126×164), സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് (114×128) എ​ന്നീ തീ​യ​തി​ക​ളി​ലാ​യി നാ​ലു ത​വ​ണ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ന​ട​ക്കും.

Loading...

2008 ഒക്​ടോബര്‍ 22നാണ്​ ആദ്യത്തെ ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ചന്ദ്രയാന്‍-1 ഇന്ത്യ വിക്ഷേപിച്ചത്​. സെപ്റ്റംബര്‍ ഏഴിന് നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.