പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13-കാരന് ദാരുണാന്ത്യം

കൊച്ചി. ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞ് താഴ്ന്ന് പെരുമ്പാവൂര്‍ കീഴില്ലത്ത് 13 വയസ്സുകാരന്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. താഴത്തെ നിലയുടെ ഒരു മീറ്റര്‍ ഭാഗം ഒഴികെ ബാക്കി പൂര്‍ണമായം ഇടിഞ്ഞ് മണ്ണിലേക്ക് താഴ്ന്നു.

അപകടത്തില്‍ 13 കാരനായ ഹരിനാരായണനാണ് മരിച്ചത് കുട്ടിയുടെ മുത്തച്ഛന്‍ കാവില്‍തോട്ടം മനയില്‍ നാരയണന്‍ നമ്പൂതിരിക്ക് ഗുരുതരമായ പിരുക്കേറ്റു. കുട്ടിയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. നാരായണന്‍ ഗുരുതര പരുക്കുകളോടെ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...

അപകടം ഉണ്ടാകുന്ന സമയത്ത് ഹരിനാരായണും മുത്തച്ഛനും മാത്രമാണ് താഴത്തെ നിലയില്‍ ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെയാണ് വീട് ഇടിഞ്ഞ് താണതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതിനാല്‍ ഭിത്തി ഇരുന്ന് പോയതാകുമെന്ന് പോലീസ് പറയുന്നു. അഗ്നിരക്ഷ സേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷ പ്രവര്‍ത്തനം നടത്തിയത്.