വിമാനം പറന്നുയര്‍ന്നുടനെ ടയര്‍ ഊരിത്തെറിച്ചു;പരിഭ്രാന്തരായി യാത്രക്കാര്‍

മോണ്‍ട്രിയാല്‍: വിമാനം പറന്നുയര്‍ന്ന് നിമിഷയ്ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്‌സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. പറന്നുയര്‍ന്ന ഉടനെ തന്നെ ഊരിത്തെറിക്കുകയായിരുന്നു. ഇത് യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി.

കാനഡയില്‍ നിന്ന് ബഗോവിലയിലേക്ക് പുറപ്പെട്ട വിമാനമാണ് കഷ്ടിച്ച് അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ വച്ചാണ് ഈ സംഭവം.ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്.

Loading...

യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും തൊട്ടുപിന്നാലെ ചക്രം ഊരിത്തെറിക്കുന്നതും വ്യക്തമായി കാണാം. ഒരു ചക്രം നഷ്ടപ്പെട്ട വിമാനത്തിലാണ് താനിപ്പോഴുള്ളതെന്ന കുറിപ്പോടെ ഒരു യാത്രക്കാരന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

2020 നന്നായി തുടങ്ങാനായി എന്നും അയാള്‍ കുറിച്ചു. വിമാനം ഇതേ വിമാനത്താവളത്തില്‍ തന്നെ പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കി.വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരും സുരക്ഷിതരാണ്.