ലഹരി ഉപയോഗിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു; ഒരാളെ കൊന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്

കൊച്ചി. ലഹരിമുക്ത ചികിത്സയ്്ക്ക് എത്തിയ യുവാവിന്റെ വെളിപ്പെടുത്തലുകല്‍ ഞെട്ടിക്കുന്നത്. യുവാവിന്റെ രണ്ട് സുഹൃത്തുക്കള്‍ മുമ്പ് രാസലഹരിയും മദ്യവും കൂട്ടി കലര്‍ത്തി ഉപയോഗിച്ച് മരിച്ചതായി യുവാവ് പറയുന്നു. ഒപ്പം യുവാവിന്റെ തന്നെ മറ്റൊരു സുഹൃത്ത് ഒരാളെ വാഹം ഇടിച്ച് കൊലപ്പെടുത്തിയതായും ചലചിത്ര നടന്മാര്‍ അടക്കമുള്ളവരുടെ ലഹരി ഉപയോഗത്തെക്കുറിച്ചും യുവാവ് വെളിപ്പെടുത്തുന്നു.

കാസര്‍കോട് സ്വദേശിയായ യുവാവ് ഗോവയില്‍ ലഹരിപാര്‍ട്ടിക്കിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രണ്ടാമന്‍ ലഹരി കോക്ടെയില്‍ ഉപയോഗിച്ച ശേഷം പുഴയിലേക്ക് ഇറങ്ങി മുങ്ങി മരിക്കുകയായിരുന്നു. ബീച്ചിലൂടെ നടന്നിട്ട് വരാമെന്ന് പറഞ്ഞാണ് സുഹൃത്ത് പുഴയിലേക്ക് ഇറങ്ങിയതെന്നും ഈ സംഘത്തില്‍ ഉണ്ടായിരുന്ന യുവാവ് പറയുന്നു. കണ്ണൂര്‍ സ്വദേശിയായ യുവാന്‍ രാസലഹരി ഉപയോഗിച്ച ശേഷം കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിപ്പിച്ച് ഡ്രൈവറെ കൊന്നുവെന്നും യുവാവ് പറയുന്നു.

Loading...

രാസലഹരി ഉപയോഗിച്ച് അവശാനായ ചലചിത്ര നടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ ആക്കിയിരുന്നു. ഇയാളുടെ സിനിമയുടെ വിജയാഘോഷത്തിന് ശേഷമായിരുന്നു ലഹരി ഉപയോഗിച്ച് നടന്‍ അവശനായത്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടി എത്തിയവരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ലഹരി ഉപയോഗിച്ച് മതിഭ്രമമുണ്ടായ ഇയാള്‍ രാത്രി വീടിന് ചുറ്റും മണ്‍വെട്ടി ഉപയോഗിച്ച് കുഴിച്ചുവെന്നും. ചികിത്സയോട് സഹകരിച്ചാല്‍ യുവാവിന് ഉടന്‍ഡ തന്നെ ആശുപത്രിയില്‍ നിന്നും പോകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം കേരളത്തില്‍ സെലിബ്രിറ്റികളെ ഉപയോഗിച്ച് ലഹരി ഉപയോഗം പ്രചരിപ്പിക്കുന്നതായി പോലീസ് പറയുന്നു. സെലിബ്രിറ്റികളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുവാന്‍ പ്രത്യേകം ഏജന്റുമാര്‍ തന്നെയുണ്ട്. ഗ്രാമിന് 4000 രൂപമുതല്‍ 8000 രൂപ വരെയാണ് വിലയുള്ളത്. സെലിബ്രിറ്റികള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകവഴിയാണ് സംഘം ആളുകളെ ലഹരി ഉപയോഗത്തിലേക്ക് എത്തിക്കുന്നത്.