മോൻസൻ മാവുങ്കലുമായി ചേർത്തുള്ള എ എ റഹീമിന്റെ ചിത്രം പ്രചരിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ചേർത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ സ്‌കൂൾ അധ്യാപിക പ്രിയ വിനോദ് അറസ്റ്റിലെന്നും വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത അധ്യാപികയെ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് വാർത്ത. അതേസമയം വാർത്ത പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി അധ്യാപിക പ്രിയ വിനോദ് രംഗത്ത്. തന്നെയാരും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും കല്ലറ സ്വദേശിനിയായ പ്രിയ വിനോദ് ഫേസ്ബുക്കിൽ കുറിച്ചു.എ.എ റഹീമിനെതിരെ തുടർന്നാണ് ഫേസ്ബുക്കിലൂടെ വിശദീകരണവുമായി പ്രിയ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

സുഹൃത്തുക്കളെ, ഇങ്ങനെ ഒരു വ്യാജവാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു… ഈ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന അദ്ധ്യാപികയായ പ്രിയാവിനോദ് ഞാന്‍ തന്നെയാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തതായി ഇതുവരെയും ഞാന്‍ അറിഞ്ഞിട്ടില്ല….ലുട്ടാപ്പി കുന്തത്തില്‍ പറക്കുന്ന മായാജാലമൊന്നും അല്ലല്ലോ ഈ പൊലീസ് സ്റ്റേഷനും അറസ്റ്റും…. സംസ്ഥാനത്ത് ഭരണസ്തംഭനം ആണെന്നുള്ളതിനു മറ്റൊരു തെളിവ് കൂടിയാണിത്…

Loading...

ഡിഫി, സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച പണിയൊന്നും കാണില്ല… ബാങ്ക് തട്ടിപ്പുകളും പെന്‍ഷന്‍ തട്ടിപ്പും ചാരായം വാറ്റും പീഡനവുമായി എത്രനാള്‍…. ! അതിന്റെ ഒക്കെ സീസണ്‍ വരുമ്പോള്‍ അത്.. ഇപ്പോള്‍ പ്രതികരണശേഷിയുള്ള സ്ത്രീകളുടെ പിറകെ, അവര്‍ എന്തു ചെയ്യുന്നു എന്ന് ഊണും ഉറക്കവും ഒഴിഞ്ഞു കണ്ടെത്തി നേതാക്കളുടെ നക്കാപ്പിച്ചക്കുവേണ്ടി ഇമ്മാതിരി ഉടായിപ്പുകളുമായി ഇറങ്ങിയിരിക്കുകയാണ്….. ഇവന്മാര് എന്തിനാണ് സാധാരണക്കാരിയായ എന്നെ ഭയപ്പെടുന്നത്… ???