ആടൈ ചിത്രത്തിലെ പുതിയ രംഗവും വൈറൽ

Loading...

അമലാ പോൾ നായികയായ പുതിയ ചിത്രം ആടൈ മീകച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുറത്തെത്തിയ പുതിയ രംഗത്തിലും നഗ്നയായാണ് അമല പോള്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായി അമല പോള്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Loading...

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍നിശ്ചയപ്രകാരമുള്ള ചിത്രത്തിന്റെ വെള്ളിയാഴ്ചത്തെ റിലീസ് തടസ്സപ്പെട്ടിരുന്നു. ചിത്രത്തിന്റെ കെഡിഎം കീ (കീ ഡെലിവറി മെസേജ്) തീയേറ്ററുകള്‍ക്ക് സമയത്ത് ലഭിക്കാത്തതിനെത്തുടര്‍ന്നായിരുന്നു അത്. ഇതേത്തുടര്‍ന്ന് മോണിംഗ്, മാറ്റിനി ഷോകള്‍ മുടങ്ങിയിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചിത്രം വെള്ളിയാഴ്ച ഫസ്റ്റ് ഷോയോടുകൂടി തീയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.