Entertainment

‘ഒരുപാട് നാളത്തെ വലിയൊരു പ്രയത്‌നത്തെ ഇങ്ങനെ വികലമാക്കി കളയരുതേ…’; അപേക്ഷയുമായി ആട് 2 ടീം

റിലീസ് ചിത്രങ്ങളുടെ വ്യാജനിറങ്ങുന്നത് സമീപകാലത്തായി വര്‍ധിച്ചു വരികയാണ്. റിലീസ് ദിവസം തന്നെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് മലയാളമടക്കം എല്ലാ ഭാഷകളിലുമുള്ള സിനിമ മേഖലക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാജനിറക്കരുതെന്ന അപേക്ഷയുമായി പല ചലച്ചിത്രപ്രവര്‍ത്തകരും എത്താറുമുണ്ട്.

“Lucifer”

തിയേറ്ററില്‍ വിജയകരമായി ഓടുന്ന ആട് 2ന്റെ അണിയറപ്രവര്‍ത്തകരാണ് അത്തരമൊരു അപേക്ഷയുമായി ഇപ്പോഴെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് തങ്ങളുടെ പ്രയത്‌നത്തെ വികലമാക്കരുതെന്ന് ആട് 2 ടീം അപേക്ഷിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

പ്രിയപ്പെട്ട ‘ആട്’ ആരാധകരുടെ ശ്രദ്ധയ്ക്ക്…

ആട് 2 വന്‍വിജയമാക്കിക്കൊണ്ടിരിക്കുന്ന ഏവരോടും നന്ദി പറയുന്നതിനോടൊപ്പം വിഷമകരമായ ഒരു കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുകയാണ്.

ആദ്യദിനം തന്നെ നിരവധിപേര്‍, പടത്തിന്റെ പ്രധാന ഇന്‍ട്രോകള്‍, ചില പ്രധാനരംഗങ്ങള്‍ എന്നിവ തീയേറ്ററില്‍ നിന്ന് വ്യാപകമായി മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ക്കൂടി പങ്കുവെക്കുന്നതായി കാണപ്പെടുന്നത് അത്യന്തം ആശങ്ക ഉളവാക്കുന്നു.

പടത്തിന്റെ ആരാധകരുടെ തീയേറ്ററിനുള്ളിലെ ആവേശവും, ആഘോഷവും പകര്‍ത്തുവാനായി സദുദ്ദേശപരമായി ക്യാമറയില്‍ പകര്‍ത്തിയവരാകും അതില്‍ കൂടുതല്‍ പേരും. അതൊക്കെത്തന്നെ ടൈറ്റില്‍ ക്രെഡിറ്റ് തീരുന്നതോടുകൂടിയോ, ഏതാനും സെക്കന്റുകള്‍ നീളുന്ന ക്യാരക്ടര്‍ ഇന്‍ട്രോകളിലോ അവസാനിക്കുന്ന തരത്തിലുള്ളവയാണ്. കൂടാതെ അത്തരക്കാര്‍ ചിത്രീകരിക്കുന്നത് തീയേറ്റിനുള്ളിലെ ക്രൗഡിനേക്കൂടി ഉള്‍പ്പെടുത്തിയാണ്.

പക്ഷേ, ചിലര്‍ മനപ്പൂര്‍വമായി മിനിട്ടുകള്‍ നീളുന്ന രംഗങ്ങള്‍, തീയേറ്റര്‍ സ്‌ക്രീന്‍ മാത്രം കിട്ടത്തക്കരീതിയില്‍ ചിത്രീകരിച്ച് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റിയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്.

ദയവ് ചെയ്ത് ഇപ്രകാരം ഒരുപാടാളുകളുടെ, ഒരുപാട് നാളത്തെ വലിയൊരു പ്രയത്‌നത്തെ ഇങ്ങനെ വികലമാക്കി കെടുത്തിക്കളയരുത്.
മനപ്പൂര്‍വ്വമല്ലെങ്കിലും, മനപ്പൂര്‍വമാണെങ്കിലും, തമാശയ്ക്കാണെങ്കിലും ഈ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ.. ഈ പടത്തിനോടെന്നല്ല.. ഒരു സിനിമയോടും ഇങ്ങനെ ചെയ്യരുത്.

നിലവിലുള്ളവയ്ക്ക് പിന്നിലുള്ളവര്‍ എത്രയും പെട്ടെന്നുതന്നെ അവരുടെ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും ചിത്രം കാണാനുള്ളവര്‍ വരുംദിനങ്ങളില്‍ ഇപ്രകാരം ആവര്‍ത്തിക്കാതെ ഞങ്ങളുടെ വിജയത്തില്‍ ; നല്ല സിനിമയുടെ വിജയത്തില്‍ പങ്കുചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
– ആട് 2 ടീം

പ്രിയപ്പെട്ട 'ആട്' ആരാധകരുടെ ശ്രദ്ധയ്ക്ക്…ആട് 2 വൻവിജയമാക്കിക്കൊണ്ടിരിക്കുന്ന ഏവരോടും നന്ദി പറയുന്നതിനോടൊപ്പം…

Posted by Aadu 2 on Saturday, December 23, 2017

Related posts

ഷാലുവും ഞാനും പ്രണയത്തിലാണ്, അതില്‍ ഒളിച്ചുവയ്ക്കാനൊന്നുമില്ല! വിവാഹത്തെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ വെറുതെവിടുകയുമില്ല; ഷാലു ഉരുണ്ടുകളിച്ചപ്പോള്‍ തുറന്നടിച്ച് ലിജോമോള്‍

പൊലീസ് ജയിലില്‍ അടച്ചാലും ‘നിരപരാധിയെ രക്ഷിക്കാന്‍ ‘കേസ് വാദിക്കാന്‍ ശവക്കുഴിയില്‍ നിന്നുവരെ വക്കീലന്മാര്‍ വരും ;ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് ജോയ് മാത്യു

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇല്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി ദിലീപ്

ആ അവസരം നഷ്ടപ്പെടുത്തിയതോർത്ത് ഇന്ന് വിഷമം വരുന്നു, മനസ് തുറന്ന് അഹാന

subeditor10

അപ്രതീക്ഷതമായി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച്‌ ഒരുമ്മ വെച്ചു ; താനാകെ ചമ്മി ;കിളിപോയ അനുഭവം തുറന്ന് പറഞ്ഞ് ജിപി

pravasishabdam online sub editor

പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു ദുല്‍ഖറിന്റെ നായിക….

60-ാം വയസില്‍ സംവിധായകന്‍ വേലു പ്രഭാകരന്‍ വിവാഹിതനായി

ആ സിനിമ കാണരുത് എന്ന ഒറ്റവാക്കില്‍ പറയുന്നവരോട്…. ഷാജുവിന് പറയാനുള്ളത് ഇതാണ്

അവരുടെ രാവുകളിൽ ഹണിറോസ് നായിക

subeditor

രണ്‍വീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ മലയാളി നടിയ്ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍; സംഭവം ഇങ്ങനെ

main desk

പ്രായം 38 ആയെങ്കിലും നല്ല പ്രതീക്ഷയുണ്ട് ! ഉടന്‍ വിവാഹിതയാവാമെന്ന് പ്രതീക്ഷയുണ്ടെന്ന് നടി നന്ദിനി

അമ്മ മഴവില്ലിനായി താരങ്ങള്‍ ഒരുങ്ങി; മെഗാഷോ കാണാന്‍ സൂര്യയും