ആംആദ്മി പാര്‍ട്ടിയിലേക്ക് അണികളുടെ തള്ളിക്കയറ്റം

ഡല്‍ഹിയില്‍ ഇപ്പോള്‍ ആം ആദ്മി തരംഗമാണ്. നിയമാ സഭാ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം കൊണ്ട് ആംആദ്മി പാര്‍ട്ടി അംഗങ്ങളായവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞെന്നു റിപ്പോര്‍ട്ട്. ഹാട്രിക് നേടി അധികാരത്തിലെത്തിയ ആം ആദ്മിയുടെ സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചതിന്റെ തെളിവാണ് ഒറ്റ ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ആളുകള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ആം ആദ്മി അവകാശപ്പെടുന്നു. 9871010101 എന്ന നമ്ബറില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ പാര്‍ട്ടി അംഗങ്ങളാകാമെന്നും എഎപി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ പാര്‍ട്ടിയിലേക്ക് എത്തിയിരിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഡല്‍ഹിയില്‍ 70ല്‍ 62 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. ഈ വിഖ്യാത വിജയത്തിന് ശേഷം ഒരു ദിവസത്തിനിടെ 10 ലക്ഷത്തിലധികം പേര്‍ ആം ആദ്മി പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്നതായി എ.എ.പി അറിയിച്ചു. ”ഞങ്ങള്‍ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ആംആദ്മി പാര്‍ട്ടിയില്‍ പുതുതായി ചേര്‍ന്നിട്ടുണ്ടെന്ന് ട്വീറ്റിലൂടെ ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി രാഷ്ട്ര നിര്‍മ്മാന്‍ എന്ന പേരില്‍ ആരംഭിച്ചിരുന്നു. രാജ്യ വികസത്തിനായി പാര്‍ട്ടിയില്‍ അണി ചേരാന്‍ ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തുള്ള പ്രചാരണത്തിന് വമ്ബന്‍ പ്രതികരണം ലഭിക്കുന്നത്. 2012 ല്‍ അരവിന്ദ് കെജ്രിവാള്‍ സ്ഥാപിച്ച ആം ആദ്മി പാര്‍ട്ടി 2015 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഡല്‍ഹി നിയമസഭാ ഭൂപടത്തില്‍ നിന്ന് മായ്ച്ചുകളയുകയായിരുന്നു. ഇത്തവണയും കോണ്‍ഗ്രസിന് ചിത്രത്തിലിടം നേടാനായില്ല.

Loading...

മാത്രമല്ല കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും നഷ്ടമായി. കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ തരംഗം ഉയര്‍ത്തിക്കൊണ്ടാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. അതിന് ശേഷം കോണ്‍ഗ്രസിന് പച്ച തൊടാനായിട്ടില്ല. ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു പ്രതിനിധി പോലുമില്ലാതായി. കഴിഞ്ഞദിവസം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും അരവിന്ദ് കെജ്രിവാള്‍ ആംആദ്മി പാര്‍ട്ടിയെ വീണ്ടും ഗംഭീര വിജയത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) കനത്ത പ്രഹരമേല്‍പ്പിച്ചായിരുന്നു എ.എ.പിയുടെ വിജയം.

ജയപ്രകാശ് നാരായണന്‍ എഴുപതുകളില്‍ തുറന്നുവിട്ട സമരപരമ്പരകള്‍ക്കും ആം ആ്ദമി പാര്‍ട്ടിയുടെ ജനമുന്നേറ്റങ്ങള്‍ക്കും പലവട്ടം സാക്ഷ്യംവഹിച്ച രാംലീലാ മൈതാനം വീണ്ടും ചരിത്രരചനയ്‌ക്കൊരുങ്ങുന്നു. രാം ലീലയില്‍ ഒഴുകിപ്പരക്കുന്ന ജനസാഗരത്തിന് മുന്നില്‍ മൂന്നാം ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷം മുതിര്‍ന്ന എ.എ.പി. നേതാവ് മനീഷ് സിസോദിയയാണ് സത്യപ്രതിജ്ഞയുടെ വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞതവണ കെജ്രിവാള്‍ ഉള്‍പ്പെടെ ഏഴുപേരായിരുന്നു മന്ത്രിസഭാംഗങ്ങള്‍. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍ റായി, രാജേന്ദ്രപാല്‍ ഗൗതം, ഇമ്രാന്‍ ഹുസൈന്‍, കൈലാഷ് ഗെലോട്ട് എന്നിവരായിരുന്നു മറ്റുമന്ത്രിമാര്‍. മൂന്നാം എ.എ.പി. മന്ത്രിസഭയില്‍ ഇവരില്‍ ആരൊക്കെ തുടരുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യതലസ്ഥാനം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെ നിലനിര്‍ത്തുമെന്ന് സൂചന ഉയരുന്നുണ്ടെങ്കിലും പുതുമുഖങ്ങളുടെ രംഗപ്രവേശം തള്ളിക്കളയാന്‍ സമയമായിട്ടില്ല.