കരുണ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന്‍ നടത്തിയ പരിപാടിയല്ല;ടിക്കറ്റ് വരുമാനം നല്‍കിയെന്നും ആഷിഖ് അബു

കൊച്ചി; പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനെതിരെ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആഷിഖ് അബു. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ നടത്തിയത് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ലെന്നാണ് ആഷിഖ് അബു വിശദീകരിക്കുന്നത്.

വിഷയത്തില്‍ ഹൈബി ഈഡന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടു കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പരിപാടിയുടെ ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നതാണെന്നും , അത് കൊടുക്കുകയും ചെയ്തതായി പോസ്റ്റിൽ പറയുന്നു . ഇതിന്റെ രേഖ എന്ന പേരിൽ ചെക്കിന്റെ ചിത്രവും ആഷിഖ് അബു പോസ്റ്റിൽ പങ്ക് വച്ചിട്ടുണ്ട് .

Loading...

എന്നാൽ ഈ ചെക്കിൽ നൽകിയിരിക്കുന്ന തീയതി 14.2.2020 ആണ് . ആഷിഖ് അബുവിനും , റീമാ കല്ലിംഗലിനുമെതിരെ തട്ടിപ്പ് ആരോപണം ഉയർന്നതും ഇതേ ദിവസമാണ് . അതായത് പരാതി ഉയർന്ന ശേഷമാണ് പരിപാടിയുടെ ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു .