ആരോ​ഗ്യനില മോശം; അബ്ദുൽ നാസർ മഅ്ദനി ആശുപത്രിയിൽ

ബെംഗളൂരു: ആരോഗ്യനില വഷളായതിനെത്തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മഅദനി ചികിത്സ തേടിയിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേ​ഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതിനാൽ വീണ്ടും ആശുപത്രിയിൽ ആണ് ഉള്ളത്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം MRI, EEG ടെസ്റ്റുകൾക്ക് വിധേയമാകുകയാണ്. പ്രിയ സഹോദരങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിക്കുന്നു.

അതേസമയം, കഴിഞ്ഞ മാസം ആരോഗ്യനില മോശമായതിനെ തുടർന്ന് മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റമദാൻ നോമ്പുതുറയോടനുബന്ധിച്ച് പ്രാർത്ഥിച്ചുകൊണ്ടിരിക്കവെ ഉയർന്ന രക്തസമ്മർദത്തെ തുടർന്നാണ് ആരോഗ്യനില മോശമായത്. തുടർന്ന് നടത്തിയ എം.ആർ.ഐ പരിശോധനയിലടക്കം പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Loading...