വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം… ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല… ഇതിന് പിറകേ പോയിട്ടുമില്ല ;സത്താറിന്റെ മൊഴി പുറത്ത്…

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഖത്തര്‍ വ്യവസായിയും രാജേഷിന്റെ സുഹൃത്തായ നര്‍ത്തകിയുടെ മുന്‍ഭര്‍ത്താവുമായിരുന്ന സത്താര്‍ രംഗത്ത്. ഖത്തറിലെ ഒരു സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ ഭാഗം വിശദീകരിച്ച് അബ്ദുല്‍ സത്താര്‍ രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും നാട്ടില്‍ കൊലയാളിയെന്ന് കരുതുന്ന സാലിഹ് തന്റെ കൂടെ ഖത്തറില്‍ തന്നെയാണുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തി.

തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാന്‍ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത കാര്യം. ബന്ധം വേര്‍പ്പെടുത്തി. ഡൈവേഴ്‌സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആള്‍ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവന്‍ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയില്‍ ഒരു ബന്ധവുമില്ല. തന്റെ മുന്‍ ഭാര്യയാണ് ക്വട്ടേഷന്‍ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച്‌ പ്രതികരിക്കാനും സത്താര്‍ തയ്യാറയില്ല. തനിക്ക് ഖത്തറില്‍ ട്രാവല്‍ ബാനുണ്ടെന്നും സത്താര്‍ സമ്മതിക്കുന്നു. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല.

Loading...

ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി. സാമ്ബത്തിക പ്രശ്‌നങ്ങളില്‍ പെട്ടുഴലുകയാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവള്‍ പോയാല്‍ കടക്കനിട്ടവര്‍ വരും. അത്രയേ ഉള്ളൂ. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ… ആരേയും പേടിയില്ല. നൃത്താധ്യാപികയെ ഖത്തറില്‍ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേര്‍പ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാന്‍ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ പാളിച്ച പറ്റി.

അറിയാന്‍ വയ്യാത്തതില്‍ കൈവച്ചപ്പോള്‍ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുണ്ട്. മുന്‍ ഭാര്യയ്ക്കും ട്രവാല്‍ ബാനുണ്ട. ലോണില്‍ അവരും ഉണ്ട്. കമ്ബനിയുടെ പാര്‍ട്ണറായിരുന്നു അവര്‍. സിഗ്നേച്ചര്‍ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ബാനുണ്ട്. 2010ലായിരുന്നു കമ്ബനി തുടങ്ങിയതെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സാലിഹ് ജിമ്മിലുണ്ട്. അവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാന്‍ കാണുന്നുണ്ട്. പത്രത്തില്‍ കാണുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്.

ഇതിന്റെ പിന്നില്‍ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്‌എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.