ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യൻ, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്: ഗോപിസുന്ദറിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി അഭയ ഹിരണ്മയി

തന്റെ ജീവിത പങ്കാളിയും സംഗീതസംവിധായകനുമായ ഗോപിസുന്ദറിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ഗായിക അഭയ ഹിരണ്മയി. ​ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് അഭയയുടെ കുറിപ്പ്. ഭൂമിയിൽ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ ശ്വാസത്തിലും താൻ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അഭയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു,

ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഞാൻ നിങ്ങളെ ആരാധിക്കുന്നു, നിങ്ങളെ ഞാൻ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകൾ ഏട്ടാ എന്നാണ് ഹിരണ്മയി തന്റെ കുറിപ്പിൽ പങ്കുവെയ്ക്കുന്നത്. കുടെ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Loading...

അഭയയുടെ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിത്താര കൃഷ്ണകുമാർ, കാവ്യ അജിത്, ദിവ്യ മേനോൻ, സരയു, വീണ നായർ, അനുമോൾ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ ഗോപി സുന്ദറിനു ജന്മദിനാശംസകൾ നേർന്നു പ്രതികരണങ്ങൾ രേഖപ്പെടുത്തി.
ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് അഭയ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഗായികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി വച്ചിരുന്നു. വിമർശനങ്ങളെ അവഗണിച്ചാണ് ഇരുവരും അവരുടെ പ്രണയം പരസ്യമാക്കിയത്. ഗോപി സുന്ദറും അഭയ ഹിരൺമയിയും ഒരുമിച്ചുള്ള പല ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്