സംഘികളേ ഇങ്ങിനെ അടിച്ച് നിലം പെരിശാക്കിയല്ലോ അഭിലാഷേ..

കോട്ടയം: ഇന്നത്തേ സോഷ്യൽ മീഡിയയിലെ താരം ശരിക്കും റിപോർട്ടർ ചാനൽ അഭിലാഷ് മോഹൻ ആണ്‌. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ടര്‍ ചനലിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയെ ചൊല്ലി ഉള്ള യുദ്ധത്തിനു അഭിലാഷ് നല്കിയ മറുപടി മാല പടക്കം പോലെ പൊട്ടുകയായിരുന്നു. അഭിലാഷിനെതിരെ ആയിരുന്നു ശനിയാഴ്ച്ച രാവിലെ വരെ സോഷ്യൽ മീഡിയ ചർച്ചകൾ. അഭിലാഷ് ചരിത്രം വളച്ച് ഒടിച്ചു..

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ പിന്തിരിപ്പിച്ചതിന്റെ തെളിവ് നിരത്തി ആര്‍എസ്എസ് സൈബര്‍ പ്രചാരണത്തിന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറില്‍ സ്വാതന്ത്ര്യസമരത്തില്‍ ഹെഡ്‌ഗേവാര്‍ എടുത്ത നിലപാട് അഭിലാഷ് പറഞ്ഞതിന് ശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഭിലാഷിനെതിരെ സൈബര്‍ പ്രചാരണം തുടങ്ങിയത്.തുടർന്ന് ബി.ജെ.പി നേതാവ് കാര്യങ്ങൾ ധരിപ്പിക്കാൻ ഒളിക്യാമറയുമായി ന്യൂസ് റൂമിൽ എത്തി ചർച്ചകൾ..ഈ വീഡിയോ സംഘപരിവാറുകാർ ഏറ്റെടുത്ത് ആഘോഷിച്ചു. സംഘി ഗ്രൂപ്പുകളിൽ അഭിലാഷിനേ ട്രോളി കൊന്നു.സ്വാതന്ത്യ സമരത്തില്‍ പങ്കെടുക്കാന്‍ വന്നവരെ ഹെഡ്ഗേവാര്‍ നിരുത്സാഹപ്പെടുത്തിയകാര്യം രണ്ടാം സര്‍സംഘ് ചാലക് മാധവ സദാശിവ ഗോള്‍വാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന്റെ പരാമര്‍ശമാണ് ആര്‍എസ്എസിന പ്രകോപിപ്പിച്ചത്.

ഇതോടെ താന്‍ പറഞ്ഞത് താന്‍ പറഞ്ഞത് ചരിത്രവസ്തുതയാണെന്നും ഉദ്ധരിച്ച പുസ്തകവും ചൂണ്ടികാണിച്ച് ആര്‍എസ്എസ് പ്രചാരണത്തിന് അഭിലാഷ് ഫെയ്സ്ബുക്കില്‍ മറുപടി നല്‍കി. ഉദ്ധരിച്ച പുസ്തകത്തിന്റെ പകര്‍പ്പും ഇട്ടു. സംഘപരിവാര്‍ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍സിന്റെ അയോദ്ധ്യപ്രിന്റേഴ്സ് അച്ചടിച്ച ‘ശ്രീഗുരുജീസാഹിത്യസര്‍വസ്വം’ എന്ന പുസ്തകത്തിലെ ഭാഗമാണ് അഭിലാഷ് തെളിവായി പുറത്തുവിട്ടത്. മലയാള പരിഭാഷയ്ക്ക് പുറമെ ഇതിന്റെ ഹിന്ദിപതിപ്പും അഭിലാഷ് പോസ്റ്റ് ചെയ്തു.

എന്നാൽ ഇതാ എല്ലാത്തിനും മറുപടിയുമായി അഭിലാഷ് ഉയർത്തെഴുന്നേറ്റു. അഭിലാഷ് ആയിരുന്നു ശരി. ഇതായിരുന്നു സത്യം..

അഭിലാഷ് തന്നെ പറയുന്നു..മലയാളം വായിച്ചിട്ട് മനസിലാകാഞ്ഞിട്ടാകുമോ പരിവാറുകാർ ചീത്തവിളി നിർത്താത്തത് ? രാഷ്ട്രഭാഷ മാത്രം അറിയുന്ന സംഘികൾക്ക് വേണ്ടി ശ്രീഗുരുജി സമഗ്ര ദർശൻ മൂലകൃതി ഇവിടെ പോസ്റ്റുന്നു . അപ്പോൾ മാപ്പുപറയണോ അതോ രാജി വെക്കുമോ ?എനിക്ക് തെറ്റ് പറ്റിയെന്നും എന്റെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഞാൻ ഉദ്ധരിച്ച പുസ്തകം ഇവിടെ ഇടുകയാണ് . അയോദ്ധ്യ പ്രിന്റേഴ്‌സ് അച്ചടിച്ച കുരുക്ഷേത്ര പ്രകാശന്റെ ശ്രീ ഗുരുജി സാഹിത്യ സർവസം . വായിച്ചാലും . ആരാണ് കള്ളം പറയുന്നതെന്ന് ബോധ്യപ്പെടും . എന്നെ ചീത്തവിളിച്ചു കൊണ്ടിരിക്കുന്ന സംഘി സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ . വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാൻ പോകുംമുമ്പ് സ്വന്തം ആചാര്യൻ എഴുതിവെച്ചിരിക്കുന്നതെങ്കിലും ഒന്ന് വായിക്കൂ .എന്തായാലും അഭിലാഷ് ഹീറോയായി..സംഘി പേജുകൾ നിശബ്ദമായി. അമ്മാതിരി പ്രയോഗമായിരുന്നു അഭിലാഷ് പഴുതുകൾ അടച്ച് കൊടുത്തത്. നോക്കൂ എത്ര മാന്യമായാണ്‌ ഈ യുവ മാധ്യമ സിംഹം പ്രതികരിക്കുന്നത്. എതിരാളികളേ വെല്ലുവിളിക്കുകയല്ല. ശാന്തനായി സൗമ്യനായി സത്യം പറയുന്നു. വീഡിയോ കാണാം

Top