അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയെ സുരക്ഷിതമായി മത്സ്യബന്ധന യാനത്തിലേക്ക് മാറ്റി.ഫ്രഞ്ച് യാനം അഭിലാഷിന്റെ പായ് വഞ്ചിക്ക് അടുത്തെത്തി.
പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്. ‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നാണ് അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്സിന്റെ (ജി.ജി.ആര്.) സംഘാടകര്‍ അറിയിച്ചിരുന്നു.
മത്സരത്തിലെ മറ്റൊരു മത്സരാര്‍ത്ഥിയായ അയര്ലണ്ടുകാരന് ഗ്രിഗര്‍ മാക്വയ്ന്‍ ഫ്രഞ്ച് കപ്പല്‍ അടുത്ത് എത്തുന്നതിനു മുമ്പേ അഭിലാഷിനു അടുത്തെത്തും. ഗ്രിഗറിന്റെ പായ്വഞ്ചിയും മോശം കാലാവസ്ഥയില്‍ തകര്‍ന്നിരുന്നു. അപകടസ്ഥലത്തു നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗ്രിഗര്‍.