അഭിലാഷ് ടോമിയുടെ നട്ടെല്ലിനു പരിക്ക്, പായ് വഞ്ചിയിൽ തളർന്നു കിടക്കുന്നു

പെർത്ത്/report by-തോമസ് വാതക്കാട്:  അഭിലാഷ് ടോമിയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് ആദ്യ റിപോർട്ടുകൾ പുറത്തുവന്നു. യ്‌വഞ്ചിയില്‍ ഒറ്റയ്‌ക്ക് ലേകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ്‌ മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്റെ ആരോഗ്യ അവസ്ഥക്ക് പരിഹാരം കാണാനും രക്ഷിക്കാനും പെർത്ത് തീരത്തു നിന്നും ഓസ്ട്രേലിയൻ വ്യോമ സേന പുറപ്പെട്ടു. എന്നാൽ വിമാനത്തിലും ഹെലികോപ്റ്ററിലും ഉള്ള രക്ഷാ പ്രവർത്തനത്തിനു പരിമിതികൾ നിലനില്ക്കുന്നു. കാരണം എയർ ലിഫിറ്റിങ്ങ് പോലുള്ള രക്ഷാ പ്രവർത്തനം അത്ര സുഗമമാകില്ല. 10-14 അടിയിൽ അധികം ഉയർന്നു പൊങ്ങുന്ന തിരമാലകളും, അഭിലാഷിന്റെ ആരോഗ്യ നിലയുമാണ്‌ കാരണം. ആകാശത്തു നിന്നും ഡോക്ടർമാരുടെ സംഘത്തിനു പായ വഞ്ചിയിൽ ഇറങ്ങിയുള്ള ചികിൽസയും ഏറെ ദുഷ്കരം.

വിമാനത്തിലും മറ്റും ഭക്ഷണവും മരുന്നും നല്കാനേ സാധിക്കൂ. ഓസ്ട്രേലിയൻ തീരത്തു നിന്നും പായ പക്കൽ തേടി പുറപ്പെട്ട ബോട്ടുകൾ എത്തുന്നതു വരെ അഭിലാഷ് കാത്തിരിക്കേണ്ടിവന്നേക്കും. 2 ദിവസത്തിനുള്ളിൽ അഭിലാഷിനേ രക്ഷിക്കാം എന്നാണ്‌ കരുതുന്നത്. അതുവരെ മരുന്നു ഭക്ഷണവും എത്തിക്കുകയാണ്‌ ലക്ഷ്യം.

തനിക്കു ഗുരുതരമായ പരുക്കുണ്ടെന്നും എന്നാല്‍ സുരക്ഷിതനാണെന്നും കരയിലേക്ക്‌ അയച്ച സാറ്റെലെറ്റ്‌ സന്ദേശത്തില്‍ അഭിലാഷ്‌ ടോമി അറിയിച്ചിരുന്നു. അദ്ദേഹത്തെ കണ്ടെത്താനും രക്ഷപ്പെടുത്താനും ഊര്‍ജിതശ്രമം നടക്കുകയാണെന്നു കൊച്ചി ആസ്‌ഥാനമായ ദക്ഷിണമേഖല നാവിക കമാന്‍ഡ്‌ അറിയിച്ചു.ഓസ്‌ട്രേലിയയിലെ പെര്‍ത്ത്‌ തീരത്തുനിന്ന്‌ 3,000 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ ഒറ്റപ്പെട്ട അവസ്‌ഥയിലാണു നാവികന്‍. ഓസ്‌ട്രേലിയന്‍ റസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന്റെയും പ്രതിരോധ സേനകളുടെയും നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്‌. ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ്‌. സത്‌പുരയും രംഗത്തുണ്ട്‌. പായ്‌വഞ്ചി കണ്ടെത്താനാണു ശ്രമം.

ഓസ്ട്രേലിയൻ കപ്പലുകൾ ആയിരിക്കും ആദ്യം എത്തുവാൻ സാധ്യത.ഹെലികോപ്‌റ്ററുകളൂം തെരച്ചിലിനുണ്ട്‌. ഇന്ന്‌ അഭിലാഷ്‌ ടോമിയെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കൊച്ചിയിലെ ദക്ഷിണ നാവിക ആസ്‌ഥാനം അറിയിച്ചു. കടലില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്‌തമായി കാറ്റടിച്ചതിന്റെ ഫലമായി തിരമാലകള്‍ 10-14 അടിയിൽ ഉയര്‍ന്നിരുന്നു. കടല്‍ക്ഷോഭത്തില്‍ ഉലഞ്ഞ പായ്‌വഞ്ചിയിലെ തൂണുകളിലൊന്ന്‌ തകര്‍ന്ന്‌ അഭിലാഷിന്റെ ദേഹത്തുവീണെന്നാണു കരുതുന്നത്‌. അഭിലാഷ്‌ വെള്ളിയാഴ്‌ച അയച്ച സന്ദേശത്തില്‍ തനിക്ക്‌ അപകടം പിണഞ്ഞെന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്‌. ഇന്നലെ രാവിലെ അയച്ച സന്ദേശത്തില്‍ നട്ടെല്ലിനു പരുക്കുണ്ടെന്നും എണീറ്റു നില്‍ക്കാന്‍ കഴിയുന്നില്ലെന്നും വ്യക്‌തമാക്കുന്നു. സാറ്റെലെറ്റ്‌ ഫോണ്‍ മാത്രമാണു ബന്ധപ്പെടാനുള്ള മാര്‍ഗം. മത്സരലക്ഷ്യമായ 30,000 നോട്ടിക്കല്‍ െമെലില്‍ 10,500 െമെല്‍ പിന്നിട്ട്‌ മൂന്നാം സ്‌ഥാനത്തായിരുന്നു അഭിലാഷ്‌ ടോമി

Top