അഭിമന്യു വധം: മുഖ്യപ്രതി പിടിയിലായതില്‍ സന്തോഷമെന്ന് അച്ഛന്‍ മനോഹരന്‍

കൊച്ചി:അഭിമന്യു വധക്കേസില്‍ മുഖ്യപ്രതി പിടിയിലായതില്‍ സന്തോഷമെന്ന് പിതാവ് മനോഹരന്‍. അഭിമന്യു കേരളത്തിന്‍റെ മകനാണ്. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ അഭിമന്യുവിന് മോക്ഷം ലഭിക്കില്ലെന്നും മനോഹരന്‍ പറഞ്ഞു. അഭിമന്യുവധത്തില്‍ മുഖ്യപ്രതിയായ മുഹമ്മദിനെ ഇന്ന് പൊലീസ് പിടികൂടിയിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റും ആയ മുഹമ്മദിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.

Loading...