അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു; നായകനെ തീരുമാനിച്ചു

കോഴിക്കോട്: ക്യാംപസ് ഫ്രണ്ടുകാര്‍ കുത്തിക്കൊന്ന എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ജീവിതവും മരണവും സിനിമയാവുന്നു. നവാഗതനായ വിനീഷ് ആരാധ്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ഒരു പുതുമുഖതാരമായിരിക്കും ചിത്രത്തില്‍ അഭിമന്യുവിന്റെ റോളിലെത്തുക.

Loading...

മൂന്നാര്‍, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളായിരിക്കും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു ഈ മാസം രണ്ടാംതിയ്യതി പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്.

കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു. മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.

അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.