അഭിമന്യു വധം; കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യം, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: അഭിമന്യു വധക്കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍ എസ് എസ് പ്രവര്‍ത്തകരായ സജയ് ജിത്ത്, കൂട്ടു പ്രതി ജിഷ്ണു തമ്പി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് അഭിമന്യു കൊലയ്ക്ക് പിന്നിലെന്നാണ് പ്രതികള്‍ വെളിപ്പെടുത്തുന്നത്. അതേസമയം കേസിലെ മറ്റ് പ്രതികളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.

അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്.

Loading...