അഭിമന്യു വധക്കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്ന് സൂചന

ആലപ്പുഴ: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ സൂചനകള്‍ പുറത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജയ് ദത്ത് ഉള്‍പ്പടെ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. ഇവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തിലാണ് ഇപ്പോള് പൊലീസ്. അതേസമയം കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.വള്ളികുന്നം കൊലപാതകത്തില്‍ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മുഖ്യപ്രതി സജയ് ദത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കിലും കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം. പ്രതികളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി നിര്‍ണായകമാണ്.ചികിത്സയിലുള്ള ഇവരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.പ്രതികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമായെന്നാണ് പോലീസ് പറയുന്നത്.

Loading...