Crime Kerala Top Stories

അഭിമന്യുവിനെ കൊല്ലാന്‍ ഉപയോഗിച്ചത് കൊലപാതകത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയ കത്തി

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമായിരുന്നുവെന്ന് പൊലീസ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണ് കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണ് കൊലയാളി കുത്തിയത്. മരണം ഉറപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രൊഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നത് കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍.

അതേസമയം കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍ (19), ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. സംഭവ ദിവസം ഇവര്‍ 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളാണ്.

Related posts

ആമസോണിനെ കബളിപ്പിച്ച് 1.3 കോടി തട്ടി സംഭവത്തില്‍ കൊറിയര്‍ ജീവനക്കാരനും കൂട്ടാളികളും പിടിയില്‍

ഐഎസ് ബന്ധം, ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎ പരിശോധന

പ്രാർഥനക്ക് കൊണ്ടുപോയി പാസ്റ്റർ യുവതിയെ പല തവണ ബലാൽസംഗം ചെയ്തു.

subeditor

കൊച്ചിയിൽ വീണ്ടും മയക്കു മരുന്നുവേട്ട, പിടികൂടിയതിൽ മാജിക് മഷ്റും

pravasishabdam news

ജിഗ്നേഷ് മേവാനി സ്വതന്ത്ര സ്ഥാനാര്‍ഥി , ഗുജറാത്തില്‍ ബി.ജെപി വെള്ളം കുടിക്കും

ഗര്‍ഭണിയായ കൂട്ടുകാരിയെ കൊലപ്പെടുത്തി ഉദരത്തില്‍ വളര്‍ന്ന കുഞ്ഞിനെ കവര്‍ന്നു; യുവതിക്ക് 40 വര്‍ഷം തടവ്‌

വീട്ടമ്മ അന്തിക്കൂട്ടിനു വിളിച്ചു കയറ്റിയ 21 കാരൻ മകളെ വശത്താക്കി പീഡിപ്പിച്ചു

pravasishabdam news

താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, എന്റെ ഹൃദയമാണ്; പനി ബാധിച്ച മകനുമായി ജോലി ചെയ്യേണ്ടി വന്ന അമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ്‌

subeditor

അഭിമന്യു വധം: മുഖ്യപ്രതി പിടിയിലായതില്‍ സന്തോഷമെന്ന് അച്ഛന്‍ മനോഹരന്‍

subeditor12

സ്കൂള്‍ കുട്ടികളെ പ്രണയം നടിച്ച് ലൈംഗീക ചൂഷണം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

sub editor

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; വീട്ടമ്മയെ കെട്ടിയിട്ട് 22 പവന്‍ ദമ്പതികള്‍ കവര്‍ന്നു

subeditor12

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 357 പേര്‍ മരിച്ചു