പുലിക്കുട്ടിക്കുണ്ടായ സിംഹക്കുട്ടി, അറിയണം പാക്കിസ്ഥാന്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ

പാക്കിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. മുന്‍ എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്റെ മകനാണ് അഭിനന്ദന്‍. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോര്‍ എയര്‍ ബേസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിരുന്നു മാര്‍ഷല്‍ എസ് വര്‍ത്തമാന്‍. മിറാഷ് വിമാനങ്ങളുടെ സ്‌കോഡ്രണ്‍ ലീഡര്‍ ആയിരുന്നു അദ്ദേഹം. പാര്‍ലമെന്റ് ആക്രമണ സമയത്ത് വെസ്റ്റേണ്‍ എയര്‍ ബേസിന്റെ ചുമതല ആയിരുന്നു എസ് വര്‍ത്തമാനുണ്ടായിരുന്നത്. ചെന്നൈ സ്വദേശി ആണ്. എയര്‍ മാര്‍ഷലായി വിരമിച്ച അച്ഛന്‍ വര്‍ത്തമാന്റെ പാത പിന്തുടര്‍ന്ന് വ്യോമ സേനയിലെത്തിയ ആളാണ് അഭിനന്ദ്.

2004 ആണ് അഭിനന്ദ് കമ്മീഷന്‍ഡ് ഓഫീസറാകുന്നത്. സഹോദരനും വ്യോമസേനയിലാണ് സേവനം അനുഷ്ഠിക്കുന്നത്. മകന്‍ ആപത്തില്‍ പെട്ടുവെന്ന തോന്നലൊന്നും എസ് വര്‍ത്തമാനില്ല. എന്നിരുന്നാലും പാക് കസ്റ്റഡിയില്‍ അഭിനന്ദ് അകപ്പെട്ടതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

Loading...

പരിചയസമ്ബന്നനായ പൈലറ്റായതുകൊണ്ടാണ് മിഗ് 21 തകര്‍ന്നിട്ടും അഭിനന്ദിന് രക്ഷപ്പെടാനായത്. പാരച്യൂട്ട് വഴി പാക് മേഖലയില്‍ ഇറങ്ങിയപ്പോഴാണ് അദ്ദേഹത്തെ പാക് പട്ടാളം പിടികൂടിയത്. അഭിനന്ദിനെ തിരികെ നല്‍കണമെന്ന് ഇന്ത്യ പാക്കിസ്ഥാന് തക്കീത് നല്‍കിയിരിക്കുകയാണ്. പിടിയിലായ പൈലറ്റിന്റെ വീഡിയോ പുറത്തുവിട്ടത് സംസ്‌കാരശൂന്യമായും ജനീവ കരാറിന്റെ ലംഘനമായും ഇന്ത്യ കണക്കാക്കുന്നു.