പൂപറിക്കാന്‍ ശ്രമിക്കവേ കാല്‍ വഴുതി രണ്ടര വയസ്സുകാരന്‍ കിണറ്റിലേക്ക് വീണു

കൊല്ലത്ത് ചെടിയില്‍ നിന്ന് പൂപറിക്കവേ രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് മാറനാട് പള്ളിമുക്ക് സുനില്‍ സദനത്തില്‍ സുനില്‍ കുമാറിന്റേയും നിഷയുടേയും മകന്‍ അഭിനവാണ് മരിച്ചത്.

പശുവിന് തീറ്റ കൊടുത്ത് നിന്ന മുത്തശ്ശിക്കൊപ്പം കളിക്കുകയായിരുന്നു അഭിനവ്. കിണറിന് സമീപം വെച്ചിരുന്ന മണ്‍ചട്ടിയിലെ ചെടിയില്‍ നിന്ന് പൂപറിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

Loading...

ബുധനാഴ്ച പകല്‍ 12.30ടെയാണ് സംഭവം. വീടിന് മുന്‍പിലെ കിണറ്റിലാണ് അഭിനവ് വീണത്. പശുവിന് തീറ്റ കൊടുത്ത് നിന്ന മുത്തശ്ശിക്കൊപ്പം കളിക്കുകയായിരുന്നു അഭിനവ്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ ഉടനെ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കിണറിന്റെ ആള്‍മറയ്ക്ക് ഉയരം കുറവായതാണ് അപകടത്തിനിടയാക്കിയത്. സൈനീകനാണ് അഭിനവിന്റെ പിതാവ്. രണ്ട് ദിവസം മുന്‍പാണ് സുനില്‍ അവധിക്ക് നാട്ടിലെത്തിയത്.