ബിഗ് ബേസ് സീസണ് മൂന്ന് തുടങ്ങാനിരിക്കെ ആരൊക്കെയാകും മത്സരാര്‍ത്ഥികളായി ഉണ്ടാവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഉള്ളത്. പലരുടെയും പേരുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്ന് വന്ന് കഴിഞ്ഞു. സീസണ് 3 ആരംഭിക്കുന്നത് ഫെബ്രുവരി 14 നാണ്. അതേസമയം സീസണ് 2 വില്‍ മത്സരാര്‍ത്ഥിയായി ഉണ്ടായിരുന്ന അഭിരാമി ഒരു ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ബിഗ് ബോസ് 3 യില്‍ മത്സരിക്കണമെന്നതാണ് അഭിരാമിയുടെ ആവശ്യം .സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും വിജയ് ബാബുവും ബിഗ് ബോസില്‍ വരണമെന്നാണ് അഭിരാമി പറയുന്നത്.
എന്റെ നല്ല സുഹൃത്തുക്കളുമാണ് ഇരുവരും. ഇവരില്‍ ഒരാള്‍ ഒരു ആശയം ഫലിപ്പിക്കാന്‍ കഴിവുള്ളയാളും, മറ്റേയാള്‍ ആശയം പറയാനും.. ഇതാണ് എന്റെ ചിന്ത.. നിങ്ങള്‍ എങ്ങനെ ഇതിനെ എടുക്കുമെന്ന് അറിയില്ല, അത്തരം മത്സരാര്‍ത്ഥികളും ബിഗ് ബോസില്‍ വേണമെന്ന് എനിക്ക് തോന്നുന്നുവെന്നും അഭിരാമി പറഞ്ഞു.ഷോയില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ കഴിയാത്ത വലിയ നിര്ഭാഗ്യമുള്ളവരാണ് ഞങ്ങള്‍. ഷോ പെട്ടെന്ന് നിര്‍ത്തേണ്ട സാഹചര്യം വന്നു. ബിഗ് ബോസില്‍ ഇനിയും ക്ഷണിച്ചാല്‍ പോകുമെന്നും അഭിരാമി വ്യക്തമാക്കി.