National News Top Stories

ഐഎസ്‌ഐ 40 മണിക്കൂറോളം പീഡിപ്പിച്ചു… വീഡിയോയിലുള്ള ശബ്ദം തന്റേതല്ല… വെളിപ്പെടുത്തലുമായി അഭിനന്ദന്‍ വര്‍ധമാന്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍. ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു.

“Lucifer”

അദ്ദേഹത്തെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു. ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ പാക് സൈന്യത്തിന്റെ മെസില്‍ നിന്ന് എടുത്തതാണ്. രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും താന്‍ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
വീഡിയോയിലുള്ള ശബ്ദം തന്റേതല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ സമ്മതിച്ചു.

പിടികൂടിയ അദ്ദേഹത്തെ ഇസ്ലാമാബാദില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പാക് രഹസ്യാന്വേഷണ വിഭാഗം മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റിയിരുന്നു. ഇത് ഐഎസ്‌ഐയുടെ നീക്കമായിരുന്നെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഏതാണ്ട് 58 മണിക്കൂറോളം അഭിനന്ദന്‍ പാക് കസ്റ്റഡില്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ന്യൂറോ, മാനസീകാരോഗ്യം, ഓര്‍ത്താല്‍മോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ വിശദപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് പാക് ജറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകര്‍ന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അധീന കാശ്മീരില്‍ പെട്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

ഈ വേദന താങ്ങാന്‍ കഴിയുന്നില്ല… ഈ കൈകള്‍ മുറിച്ചുകളയൂ… ഡോക്ടര്‍മാരുടെ കാലുപിടിച്ച് ഒരു യുവാവ്

subeditor10

ആനയെ എഴുന്നള്ളിക്കുന്ന ചിലവ് താങ്ങാനാവുന്നില്ല… കുതിരയെ എഴുന്നള്ളിക്കാനൊരുങ്ങി വിവിധ ക്ഷേത്രഭാരവാഹികള്‍

subeditor5

ത്വക്ക് രോഗം, കരുണാനിധി ആശുപത്രിയില്‍

subeditor

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി നീരവ് മോദിയുടെ ഭാര്യയും പ്രതി പട്ടികയില്‍

subeditor6

ആള്‍ദൈവം അഴിക്കുള്ളിലാകുമ്പോള്‍ അഭിവാദ്യം അര്‍പ്പിക്കേണ്ടത് ഈ ഹീറോകള്‍ക്ക്

pravasishabdam news

രമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം കത്തുന്നു… പരാതി നല്‍കുമെന്ന് രമ്യ

subeditor5

ഞാൻ ഉമ്മൻചാണ്ടിയുടെ ആരാധകനല്ല. പക്ഷേ…

subeditor

യാകൂബ് മേമൻ വധം. സുപ്രീം കോടതി കത്തിക്കുമെന്ന് ഭീഷണി കത്ത്.

subeditor

ഹിന്ദുമത വിശ്വാസിയായ തനിക്ക് ദുർഗ്ഗാദേവിയെക്കുറിച്ചുള്ള മോശമായ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല : സ്മൃതി ഇറാനി

subeditor

ഡിസംബര്‍ അവസാനം നാനൂറിലധികം സ്ത്രീകള്‍ മല കയറാന്‍ ഒരുങ്ങുന്നു: വഴിയൊരുക്കി ‘ഫെയ്‌സ്ബുക്ക് കൂട്ടായ്മ’

subeditor5

55 പേരെ ബലാത്സംഗം ചെയ്ത് 30 വര്‍ഷത്തെ തടവുശിക്ഷ വാങ്ങിയ പ്രതിക്കെതിരേ ഇര

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടിംഗ് പെട്ടി ചുമന്ന് കളക്ടര്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും കയ്യടി നേടി അനുപമ

main desk