ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും…നമ്മുടെ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ദൂതനാക്കി പാക് ചായക്കട

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട് തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനാക്കി പാകിസ്ഥാനിലെ ചായക്കട. അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രത്തെയാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

‘ഇങ്ങനെ ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും’ എന്നാണു അഭിനന്ദന്റെ ചിത്രത്തിന് അടുത്തായി ഉറുദുവില്‍ എഴുതിയിരിക്കുന്നത്. പാകിസ്ഥാന്റെ ഏത് ഭാഗത്താണ് ഈ ചായക്കട പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ല. ഇതിലൂടെ പാകിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ അഭിനന്ദന് ആരാധകര്‍ ഏറെയുണ്ടെന്നാണ് വ്യക്തമാകുന്നത്.

Loading...

ഒമര്‍ ഫാറൂഖ് എന്നയാളാണ് ഈ ചിത്രം ട്വിറ്ററിലൂടെ പരസ്യമാക്കിയത്. ‘പാകിസ്ഥാനിലെ ഏതോ ഒരു സ്ഥലത്തുള്ള ഈ ചായക്കടയ്ക്ക് മുന്നിലുള്ള ബാനറില്‍ അഭിനന്ദന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത് ‘ചായയിലൂടെ ശത്രുവിനെയും സുഹൃത്താക്കാം’ എന്നാണ്.’ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഒമര്‍ പറയുന്നു. അഭിനന്ദനെ ശാന്തനായും ആത്മവിശ്വത്തോടെയുമുള്ള മുഖത്തോടെയാണ് ബാനറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 27നാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിന്നും തുരത്താനുള്ള ഉദ്യമത്തിനിടെ, തന്റെ മിഗ്-25 വിമാനത്തിപ്പോള്‍ നിന്നും ഇജെക്ട് ചെയ്ത് രക്ഷപെടാന്‍ ശ്രമിച്ച അഭിനന്ദന്‍ പാക്‌സിതാന്റെ പിടിയിലാകുന്നത്. അഭിനന്ദന്റെ വിമാനത്തെ പാകിസ്ഥാന്‍ വ്യോമസേന വെടിവെച്ചിടുകയായിരുന്നു.

ചുരുങ്ങിയ സമയം പാകിസ്ഥാന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ മാര്‍ച്ച് ഒന്നിനാണ് സമാധാനസൂചകമായി ഇന്ത്യയ്ക്ക് കൈമാറാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിക്കുന്നത്.