96ല്‍ ജാനു ആകേണ്ടിയിരുന്നത് തൃഷയല്ല, ആരാണെന്ന് അറിഞ്ഞ് പ്രേക്ഷകര്‍ പോലും ഞെട്ടി

Loading...

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 96 എന്ന ചിത്രം വന്‍ വിജയമായിരുന്നു. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴും മലയാളവും അടക്കും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും വന്‍ ഹിറ്റായി. റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയും ജാനു എന്ന കഥാപാത്രമായി തൃഷയും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. പ്രേക്ഷകര്‍ക്ക് ഒരി്ക്കലും മറക്കാനാകാത്ത സിനിമ അനുഭവമായിരുന്നു ചിത്രം. എന്നാല്‍ ഈ ചിത്രത്തില്‍ ജാനുവായി ആഭിനയിക്കേണ്ടിയിരുന്നത് തൃഷയല്ല മറിച്ച് മഞ്ജു വാര്യരായിരുന്നു എന്നായിരുന്നു സത്യം.

ഫില്‍മീ ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുടെ വെളിപ്പെടുത്തല്‍. അടുത്തിടെ ദുബായില്‍ ഒരു അവാര്‍ഡ് ഫങ്ഷന് പോയപ്പോഴാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മഞ്ജു പറഞ്ഞു. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

Loading...

പരിപാടി കഴിഞ്ഞ് ഞാന്‍ പോകുമ്‌ബോള്‍ വിജയ് പുറകെ ഓടിവന്നു. 96ന്റെ സംവിധായകന്‍ പ്രേം നിങ്ങളെ കാണണം എന്ന് വിജയ് എന്നോട് പറഞ്ഞു. പ്രേം അപ്പോള്‍ എന്നോട് പറഞ്ഞു, ഞാന്‍ നിങ്ങളുടെ ആരാധകനാണ്. 96ലേക്ക് നിങ്ങളെ കൊണ്ടുവരാന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും, പക്ഷെ എങ്ങനെ കോണ്ടാക്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഇത് കേട്ടപ്പോള്‍ താന്‍ ഷോക്കായി പോയെന്നും മഞ്ജു പറയുന്നു. സര്‍ എന്താണ് പറയുന്നതെന്നും, ഒരു തവണ വിളിച്ചിരുന്നേല്‍ താന്‍ ഓടി വരില്ലായിരുന്നോയെന്നും മറുപടി പറഞ്ഞെന്നും മഞ്ജു പറയുന്നു.

തന്നോട് സംസാരിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വിജയുടെ ഡേറ്റുമായി ക്യാഷായതാണ് അവസാനം സംഭവിച്ചതെന്നും മഞ്ജു വ്യക്തമാക്കുന്നു. ജാനു എന്ന കഥാപാത്രം തൃഷയെക്കാള്‍ നന്നായി മറ്റാരും ചെയ്യില്ല എന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മഞ്ജു വ്യക്തമാക്കി.