അറിയണം കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളിയെ

വിനോദ സഞ്ചാരത്തിന് പോയ എട്ട് മലയാളികള്‍ നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച സംഭവത്തില്‍ മരണ കാരണമാണ് ഏവരെയും ഞെട്ടിച്ച്ു കളഞ്ഞത്. രണ്ട് കുടുംബത്തിലെ എട്ട് പേരാണ് മരിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്. ശരിക്കും എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന് സാധരണക്കാരന് അറിവുണ്ടായിരിക്കില്ല. കാര്‍ബണും, ഓക്സിജനും ചേര്‍ന്നതും മണവും, നിറവും, ഇല്ലാത്തതും ആയ ഒരു വാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. നിശബ്ദ കൊലയാളി എന്ന് വിളിപ്പേരുള്ള വാതകം കുറഞ്ഞ അളവില്‍ പോലും വളരെ മാരകമായ ഒന്നാണ്.

ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്‌സൈഡും, ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല്‍ പ്രക്രിയ പൂർണ്ണം ആകത്തപ്പോൾ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡ് കൂടെ ഉണ്ടാവും.

Loading...

ശ്വസന വായുവിന്റെ കൂടെക്കലരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തില്‍ കലരുകയും, ഓക്സിജന്റെ അഭാവം രക്തത്തില്‍ വരികയും ചെയ്യുമ്‌ബോള്‍ ആണ് മരണ കാരണം ആകുന്നത്. എത്ര മാത്രം ഇത് ശ്വാസ വായുവില്‍ അടങ്ങി ഇരിക്കുന്നു എന്നത് അനുസരിച്ച് ആണ് ഇതിന്റെ വിഷം തീരുമാനിക്ക പ്പെടുന്നത്. ”sola dosis facit venenum” toxicology യുടെ അടിസ്ഥാന പ്രമാണം ആണിത്. അതായത് ‘The dose makes the poison’ ഡോസ് (മാത്ര/ അകത്തേയ്ക്ക് പോകുന്ന അളവ്) ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത ( toxicity) നിര്‍ണ്ണയിക്കുന്നത്. അതായത് അന്തരീക്ഷ വായുവില്‍ 35 parts per million (ppm) ല്‍ താഴെ ആണെങ്കില്‍ സാധാരണ പ്രശ്നം ഉണ്ടാകാറില്ല.

400 ppm ല്‍ തലവേദന, തലചുറ്റല്‍ ഒക്കെ അനുഭവപ്പെടാം. 3,200 ppm ആകുമ്‌ബോളേക്കും പത്തു മിനിറ്റിനകം അബോധാവസ്ഥയില്‍ എത്താം; 12,800 ppm നു മുകളില്‍ എത്തിയാല്‍ അത് ഉടനടി മരണകാരണം ആകും എന്നും പഠനങ്ങള്‍ പറയുന്നു. എത്ര സമയം ശ്വസിക്കുന്നു എന്നതും അപകടത്തിന്റെ അളവ് കൂട്ടും, 10 ppm CO ക്കു മുകളില്‍ അന്തരീക്ഷ വായുവില്‍ എന്നത് പോലും കൂടുതല്‍ സമയം ശ്വസിച്ചാല്‍ അപകട കരം ആകാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അപകടം ഉണ്ട് എന്ന് ബോധ്യം വന്നാല്‍ ഉടനെ തന്നെ വൈദ്യ സഹായം നേടണം.

പല തരത്തിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്‌ബോള്‍, റൂമുകളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഉണ്ടോ എന്ന് ഫോണ്‍ ചെയ്തോ, ഇ മെയില്‍ അയച്ചോ ചോദിക്കാം. ഉണ്ടെങ്കില്‍ അവയുടെ ബ്രാന്‍ഡ്, ഇപ്പോള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്നും കൂടി അന്വേഷിക്കാം. നിങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ ആണെങ്കില്‍ എല്ലാ ഗസ്റ്റ് റൂമുകളിലും കാര്‍ബണ്‍ മോണോക്‌സൈഡ് അലാമുകള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.