മൂത്തോനിലെ ആമിന അത്ര നിസാരക്കാരിയല്ല, അറിയാം എലിസ രാജു തോമസ് ആരെന്ന്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോന്‍. പ്രേക്ഷക നിരൂപക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഗീതുവിന്റെ സംവിധാനത്തെയും നിവിന്‍ പോളിയുടെ അഭിനയത്തെയും പ്രകീര്‍ത്തിച്ച് പല പ്രമുഖരും രംഗത്തെത്തി. തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ പല പ്രമുഖ ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ചിത്രത്തിലെ ആമിന എന്ന കാഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മെലീസ രാജു തോമസ് എന്ന നടിയാണ് ആമിനയെ അവതരിപ്പിച്ചത്.

ഗീതു എലിസയെ കണ്ടെത്തുന്നത് നേവി ക്യൂന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കണ്ടതില്‍ നിന്നുമാണ്. 2012-ല്‍ കൊച്ചിയില്‍ നടന്ന നേവി ക്യൂന്‍ മത്സരത്തില്‍ ബ്യൂട്ടി പേജന്റ് പുരസ്‌കാരം മെലീസയ്ക്കായിരുന്നു. അതിനുശേഷം മെലീസ ഓഡിഷനായി ഗീതുവിന്റെ അടുത്തെിയെങ്കിലും അന്ന് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ പിന്നീട് മൂത്തോന്റെ ജോലികള്‍ ആരംഭിച്ചപ്പോള്‍ ആമിന എന്ന വേഷം അഭിനയിക്കാന്‍ മെലീസയെ ഗീതു ക്ഷണിച്ചു.

Loading...

പഠനം പൂര്‍ത്തിയാക്കിയ ശേഷം മോഡലിംഗ് രംഗത്തും നാടകരംഗത്തും മിനി സ്‌ക്രീന്‍ പരസ്യങ്ങളിലും സജീവമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മെലീസ. പ്ലസ് ടു പരീക്ഷ കഴിഞ്ഞായിരുന്നു നേവി ക്വീന്‍ മത്സരത്തില്‍ മെലീസ പങ്കെടുത്തത്. ബാംഗ്ലൂരിലും സിംഗപ്പൂരിലുമായിട്ടായിരുന്നു മെലീസയുടെ ബിരുദബിരുദാനന്തര പഠനം. ഒപ്പം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. ഫേഡഡ് എന്ന പേരിലുള്ളൊരു ഹ്രസ്വചിത്രം എഴുതി അതില്‍ അഭിനയിച്ചിട്ടുമുണ്ട് മെലീസ.

മൂത്തോന്‍ സിനിമയുടെ കഥാഗതിയില്‍ തന്നെ വലിയ മാറ്റം വരുത്തുന്ന കഥാപാത്രമായിരുന്നു എലിസ കൈകാര്യം ചെയ്ത ആമിന എന്ന കഥാപാത്രം. ആദ്യമായി ഫീച്ചര്‍ സിനിമയില്‍ അരങ്ങേറിയത് മൂത്തോനിലൂടെയായതില്‍ അഭിമാനമെന്നും മെലീസ മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ്. മൂത്തോന്‍ ടൊറന്റോ ചലച്ചിത്രമേളയിലും മുംബൈ ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ മെലീസയും മേളയുടെ ഭാഗമായി പങ്കെടുത്തിരുന്നു. സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന തായ്ഷ് എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.