രവിവര്‍മ ചിത്രങ്ങളുടെ പുനരാവിഷ്കാരം;വെല്ലുവിളികള്‍ വെളിപ്പെടുത്തി ഫോട്ടോഗ്രാഫര്‍

ക‍ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോകളായിരുന്നു രാജാ രവിവര്‍മയുടെ ചിത്രങ്ങളുടെ പുനരാവിഷ്കാരം. രവിവര്‍മയുടെ സുന്ദരികളായി ഫോട്ടോഷൂട്ട് നടത്തിയത് തെന്നിന്ത്യന്‍ സുന്ദരികളായിരുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ഫോട്ടോകളുടെ വെല്ലുവിളികളെയും താരങ്ങളുടെ മേക്ക് ഓവറുകളെ പറ്റിയും വെളിപ്പെടുത്തുകയാണ് ഫോട്ടോഗ്രാഫര്‍.2002 ലെ കലണ്ടറിന് വേണ്ടിയായിരുന്നു ഫോട്ടോഗ്രാഫറായ ജി.വെങ്കിട റാം മനോഹരമായ ഈ ഫോട്ടോകള്‍ പകര്‍ത്തിയത്.  സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ കലണ്ടറിന് വേണ്ടിയാണ് രവി വര്‍മ്മയുടെ പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ പുനസൃഷ്ടിച്ചിരുന്നത്. ലോകപ്രശസ്തമായ പെയിന്റുങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിലുളള സന്തോഷം താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. യഥാര്‍ത്ഥ പെയിന്റിങ്ങുകള്‍ക്കൊപ്പമാണ് തങ്ങളുടെ മേക്കോവര്‍ ചിത്രങ്ങളും നടിമാര്‍ പങ്കുവെച്ചിരുന്നത്..

തെന്നിന്ത്യന്‍ താരങ്ങളായ ശോഭന, ലിസി, ഖുശ്ബു, രമ്യാ കൃഷ്ണന്‍, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, ഐശ്വര്യ രാജേഷ്, നദിയ മൊയ്തു, ലക്ഷ്മി മഞ്ജു, തുടങ്ങിയവരാണ് രവി വര്‍മ്മയുടെ പെയിന്റിങ്ങുകളായി ഫോട്ടോഷൂട്ട് നടത്തിയത്. സുഹാസിനി മണിരത്‌നത്തിന്റെ നാം ഫൗണ്ടേഷന്റെ 10ാം വാര്‍ഷികത്തില്‍ ഫണ്ട് റെയ്‌സിങ് കലണ്ടര്‍ ഒരുക്കുകയായിരുന്നു ലക്ഷ്യം.. നര്‍ത്തകി പ്രിയദര്‍ശനി ഗോവിന്ദും നാം ഫൗണ്ടേഷന്റെ തന്നെ ബെനിഫിഷ്യറിയായ ചാമുണ്ഡേശ്വരിയും മറ്റു രണ്ട് ചിത്രങ്ങള്‍ ചെയ്തിരുന്നു. നടി ശോഭനയെ വെച്ചുളള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് തങ്ങള്‍ കൂടുതല്‍ വിയര്‍ത്തതെന്ന് ഫോട്ടോഗ്രാഫര്‍ ജി വെങ്കട് റാം വെളിപ്പെടുത്തിയിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

Loading...

രാജാ രവി വര്‍മ്മയുടെ ദേര്‍ കംസ് പപ്പ എന്ന ചിത്രമാണ് പുന:സൃഷ്ടിച്ചത്. കയ്യിലൊരു കുഞ്ഞുമായി സുന്ദരി അമ്മയായി ശോഭനയും, അരികിലൊരു നായക്കുട്ടിയും ഉള്‍പ്പെട്ടതായിരുന്നു പെയിന്റിങ്. ശോഭന ചെയ്ത ചിത്രമാണ് എറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നാണ് വെങ്കിട് റാം പറഞ്ഞത്. പെയിന്റിങ്ങിലേതു പോലെ തന്നെയുളള കുഞ്ഞിനെ കണ്ടെത്താനായി എന്നത് അത്ഭുതമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. രാജാ രവി വര്‍മ്മയുടെ ദേര്‍ കംസ് പപ്പ എന്ന ചിത്രമാണ് പുന:സൃഷ്ടിച്ചത്. കയ്യിലൊരു കുഞ്ഞുമായി സുന്ദരി അമ്മയായി ശോഭനയും, അരികിലൊരു നായക്കുട്ടിയും ഉള്‍പ്പെട്ടതായിരുന്നു പെയിന്റിങ്. ശോഭന ചെയ്ത ചിത്രമാണ് എറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നാണ് വെങ്കിട് റാം പറഞ്ഞത്. പെയിന്റിങ്ങിലേതു പോലെ തന്നെയുളള കുഞ്ഞിനെ കണ്ടെത്താനായി എന്നത് അത്ഭുതമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ശോഭനയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചിത്രമെടുക്കുക അത്ര എളുപ്പമായിരുന്നില്ല. കുഞ്ഞിനെ കൈയ്യിലെടുത്തു നില്‍ക്കുക. കുഞ്ഞിന്റെ നോട്ടം ശരിയാവുക. അതേ ഫ്രെയിമില്‍ ഒരു നായ്ക്കുട്ടിയെ കൂടി ഉള്‍പ്പെടുത്തുക തുടങ്ങിയവ വെല്ലുവിളിയായി. നായ്കുട്ടിയെ കണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങി. അങ്ങനെ ആദ്യ ദിവസം ശോഭനയെയും കുഞ്ഞിനെയും മാത്രമാണ് ഷൂട്ട് ചെയ്തത്. നായ്ക്കുട്ടിയെ അടുത്ത ദിവസവും. ഫോട്ടോഗ്രാഫര്‍ അഭിമുഖത്തില്‍ പറഞ്ഞു.