നാമ ജപം കേള്‍ക്കുമ്പോള്‍ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്…

കാട്ടാക്കടയില്‍ പ്രസംഗത്തിനിടയില്‍ ക്ഷേത്രത്തില്‍ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍.
നാമ ജപം കേള്‍ക്കുമ്പോള്‍ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്?

നാമ ജപം കേട്ടപ്പോൾ പ്രസംഗം നിര്‍ത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു.. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിചേ്ഛദിപ്പിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വിരട്ടി.

Loading...

എന്തായാലും ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഒരു വടി കൂടി നല്‍കിയിരിക്കുകയാണ് ഇതിലൂടെ പിണറായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടുത്തുള്ള അമ്പലത്തില്‍ നിന്ന് നാമജപം കേട്ടതിന് പിന്നാലെ കോപത്തിലായി മുഖ്യമന്ത്രി പിമറായി വിജയന്‍. സമീപത്തെ അമ്പലത്തില്‍ നിന്ന് പ്രസംഗത്തിന് ഇടയില്‍ നാമജപം കേട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന സിപിഎം നേതാക്കള്‍ സമീപത്തെ അമ്പലത്തിലെത്തി വൈദ്യുതി ബന്ധം വിചേ്ഛദിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. കാട്ടാക്കടയിലായിരുന്നു പരിപാടി നടന്നത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയില്‍ സമീപത്തെ മുടിപ്പുര ക്ഷേത്രത്തില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെയാണ് നാമജപം കേട്ടത്.ഇതോടെ പിണറായി അസ്വസ്ഥനായി.

മുഖ്യമന്ത്രി ക്ഷുഭിതനായി സ്‌റ്റേജിലുണ്ടായരുന്ന നേതാക്കളെ നോക്കി ഇതെന്താണ് സംഭവം എന്ന് ചോദിക്കുകയും രൂക്ഷമായി നോക്കുകയുമായിരുന്നു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന ഐബി സതീഷ് എംഎല്‍എ, വി ശിവന്‍കുട്ടി എന്നിവര്‍ എണീറ്റ് പുറത്തേക്ക് പോയി അമ്പലത്തിലെ ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതിബന്ധം വിചേ്ഛദിച്ചു.

ഇത് പകര്‍ത്താന്‍ ശ്രമിച്ചവരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തടയുകയും ചെയ്തു. ആചാരലംഘനത്തിന് കൂട്ടുനിന്ന സര്‍്ക്കാരെന്ന് പഴി കേള്‍ക്കുന്നതിനിടയിലാണ് ഇപ്പോള്‍ പുതിയ സംഭവം. ആറ്റിങ്ങലില്‍ ശക്തമായ മത്സരം നേരിടുന്ന സമ്പത്തിന് ഇത് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചര്‍ച്ച.

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം തന്നെ വലിയ ഭക്തരോഷമാണ് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. പുതുവര്‍ഷത്തിന് തൊട്ടടുത്ത ദിവസം ആചാരലംഘനം നടത്തി യുവതികള്‍ സന്നിധാനത്ത് എത്തിയത് സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും നടന്നിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്നത് ശബരിമല വിഷയമാണ് എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രവര്‍ത്തി സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.