ബാഗ്‌ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍-ബാഗ്‌ദാദിക്ക് യു.എസ് വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ നടന്ന വ്യോമാക്രമണത്തിലാണ് ബാഗ്‌ദാദിക്ക് പരുക്കേറ്റത്. അതീവ ഗുരുതരമായി പരുക്കേറ്റ അല്‍ ബാഗ്‌ദാദിയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് ബാഗ്‌ദാദി തിരിച്ചെത്തിയിട്ടില്ല. മാര്‍ച്ച് പതിനെട്ടിന് നടന്ന വ്യോമാക്രമണത്തില്‍ ബാഗ്‌ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായി ഇറാഖി ഉദ്യോഗസ്‌ഥന്‍ ഹിഷാം അല്‍-ഹഷ്‌മി സ്‌ഥിരീകരിച്ചു.
2010ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദി സംഘടന രൂപീകരിക്കുന്നത് വരെ അല്‍ ബാഗ്‌ദാദി അല്‍ ഖൊയ്‌ദയുടെ ഇറാഖ് തലവനായിരുന്നു. 2013ല്‍ ബാഗ്‌ദാദി ഐ.എസിന്റെ ഇറാഖ്-സിറിയ തലവനായി നിയമിതനായി. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശത്തിന്റെ അധിപനായും ബാഗ്‌ദാദിയെ നിയമിച്ചിരുന്നു.