അബുദാബി മാളിന് അടുത്ത് ഫ്ലാറ്റിനു തീപിടിച്ചു

അബുദാബി :  അബുദാബി മാളിന് അടുത്ത് ടൂറിസ്റ്റ് ക്ലബ്‌ ഏരിയയിൽ കെട്ടിടത്തിൽ ഫ്ലാറ്റിന് തീപിടിച്ചൂ . രാവിലെ ഒമ്പതിന് ടൂറിസ്റ്റ് ക്ലബിൽ  പുകവലി സെന്റിന്  പിന്നിൽ സ്ഥിതിചെയ്യുന്ന  കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത് . ബാൽക്കണിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടനെ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് അതെ കെട്ടിടത്തിൽ താമസിക്കുന്നവർവ്യക്തമാക്കി . വിവരം അറിഞ്ഞ് സ്ഥലത്ത്  എത്തിയ അബുദാബി സിവിൽ ഡിഫൻസും പോലീസും തീ നിയന്ത്രണ വിധേയമാക്കി .ഇന്ത്യക്കാരടക്കം നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിത്തിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. അഗ്നിബാധയുണ്ടായ ഉടനെ താമസക്കാർ കെട്ടിടത്തിന് പുറത്തിറങ്ങിയതിനാൽ ആർക്കും പരുക്കേറ്റില്ല.

അവധി ദിനങ്ങൾ ആഘോഷിക്കാൻ വാരാദ്യ ഉത്സവം

Loading...

നിയന്ത്രണം വിട്ട കാർ കടയ്ക്കുള്ളിൽ പാഞ്ഞുകയറി

അബുദാബി മാളിന് അടുത്ത് ഫ്ലാറ്റിനു തീപിടിച്ചു