അവധി ദിനങ്ങൾ ആഘോഷിക്കാൻ വാരാദ്യ ഉത്സവം

അബുദാബി : വാരാദ്യഅവധി ദിനങ്ങൾ ആഘോഷിക്കാൻ അബുദാബി മുശ്രിഫ് മാളിൽ വാരാദ്യ ഉത്സവം .  പാട്ടിലും ഡാൻസിലും കഴിവുള്ള കുട്ടികളെ പരിപോഷിപ്പിക്കുന്നതിനാണ് വീകെന്റ്റ് ഹങ്ങൗറ്റ് എന്ന പേരിൽ മത്സരം ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ മൂന്ന് വർഷമായി വാരാദ്യ ഉത്സവം സംഘടിപ്പിച്ചു വരുന്നതായി ലുലു സി ഇ ഒ സലീം വ്യക്തമാക്കി .  കഴി ഞ്ഞ ദിവസം ആരംഭിച്ച ഉത്സവം മൂന്ന് ആഴ്ച്ച നീണ്ട് നിൽക്കും. വിവിധ രാജ്യക്കാരുടെ കലാ പ്രകടനങ്ങൾക്ക് പുറമെ  വിവിധ കലാ മത്സരങ്ങളും ഉത്സവത്തിൻറെ ഭാഗമായി മാളിൽ പ്രത്യകം സജ്ജമാക്കിയ വേദിയിൽ ഒരുക്കിയിട്ടുണ്ട്  . 29 വരെ ഓരോ ആഴ്ചയും അവധി ദിനങ്ങളായ വ്യാഴം , വെള്ളി , ശനി ദിവസങ്ങളിൽ  വൈകിട്ട് 6 മുതൽ 10 വരെ യാണ് ഉത്സവം നടക്കുക.  മത്സരാർത്തികൾക്കുള്ള സമ്മാനം മത്സരം കഴിഞ്ഞ ഉടനെ വേദിയിൽ വെച്ച് നൽകുമെന്ന് മാൾ ഡ മാനേജർ അരവിന്ദ്‌ രവി വ്യക്തമാക്കി .  മാളിന്റെ വിവിധ ഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക  .സ്വദേശികൾക്ക് പുറമെ വിദേശികൾക്കും മത്സരത്തിൽ പങ്കടുക്കുവാൻ അവസരമുണ്ട് . സൗജന്യമായി രജിസ്ട്രേഷൻ ഒരുക്കിയിട്ടുള്ള മത്സരത്തിൽ  റഷ്യ ,സ്പാനിഷ്‌ , ഇറ്റലി ,തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുക .