മലയാളിയ്ക്ക് അബുദാബിയില്‍ ബിഗ് ടിക്കറ്റ് ഭാഗ്യനേട്ടം;നറുക്കെടുപ്പില്‍ ലഭിച്ചത് 19 കോടി

അബുദാബി: മലയാളിക്ക് വീണ്ടും ഭാഗ്യകോടി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ദുബൈയില്‍ താമസിക്കുന്ന പ്രശാന്തിന് ഇത്തവണത്തെ ഭാഗ്യം തുണച്ചത്. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) ആണ് പ്രശാന്ത് സ്വന്തമാക്കിയത്. 041945 എന്ന നമ്പര്‍ ആണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി നാലിന് ഓണ്‍ലൈന്‍ വഴിയാണ് പ്രശാന്ത് ടിക്കറ്റ് എടുത്തത്.

രണ്ടാം സമ്മാനമായ 100,000 ദിര്‍ഹം നേടിയതും ഇന്ത്യക്കാരനായ കുല്‍ദീപ് കുമാര്‍ ആണ് .040691 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. രണ്ടു പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരും ഒരു ഫിലിപ്പീന്‍ സ്വദേശിയും ഒരു ദക്ഷിണ കൊറിയന്‍ സ്വദേശിയും വിജയികളില്‍ ഉള്‍പ്പെടുന്നു.പതിവുപോലെ പത്തു വിജയികളില്‍ ആറു പേരും ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

Loading...