ഈ ജാതി സാധനങ്ങളേ നാടുകടത്തണം, ഗാന്ധിജിയുടെ രൂപത്തിലേക്ക് ഹിന്ദു മഹാ സഭ വെടിവയ്ച്ചു

ഇന്ത്യയിൽ 2019 പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കലാപം ഉണ്ടാകും എന്നതിനു അടിവരയിട്ട് സംഘപരിവാറിലെ ഒരു സംഘടനയുടെ നീക്കം. ഏതൊരു ഇന്ത്യക്കാരനേയും വേദനിപ്പിക്കും വിധം ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മജിയുടെ രൂപത്തിലേക്ക് നിറയൊഴിച്ചു. അലിഗഡില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിജിയുടെ കോലത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗാന്ധിഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ഇന്ത്യയിലെ ജനങ്ങളെയെല്ലാം അപമാനിച്ചു.

ഇത്തരത്തിൽ ചെയ്തവർ ഹിന്ദുക്കൾ അല്ല. മറിച്ച് വിഘടനവാദികൾ ആണ്‌. രാജ്യദ്രോഹ കുറ്റമാണ് ഇവർ ചെയ്തത്. മഹാത്മാവിനെ അപകീർത്തിപ്പെടുത്തി തെരുവിൽ അഴിഞ്ഞാടാൻ വർഗീയവാദികൾക്ക് അവസരമൊരുക്കിയവര്‍ ആരായിരുന്നാലും അവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കുവാന്‍ നടത്തിയ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്. ഏതൊരു ഇന്ത്യക്കാരനേയുമ്മ് വേദനിപ്പിക്കും. അഹിംസയില്യൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്ന മഹാത്മജിയേ വെടിവയ്ച്ച് കൊല്ലുന്ന നീചന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇവർ ഇന്ത്യയിൽ ജീവിക്കാൻ തന്നെ യോഗ്യരല്ല. ഇവരുടെ അനുയായികൾ പോലും ലജ്ജിച്ച് തല താഴ്ത്തണം

Loading...