കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എബിവിപി പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു.  ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദാണ് മരിച്ചത്. കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലിലാണ് സംഭവം.

വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ഒരു സംഘമാണ് ഇയാളെ ആക്രമിച്ചത്. അക്രമികളില്‍ നിന്നും രക്ഷ തേടി ശ്യാമപ്രസാദ് അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടപ്പോള്‍ ആണ് ഒടുവില്‍ അക്രമികള്‍ പിന്മാറിയത്. ഗുരുതരമായി പരിക്കേറ്റ് ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്.

Top