ആംആദ്മി വിജയം;അതിശയിക്കാനില്ലെന്ന് മനോജ് തിവാരി;കെജ്രിവാളിന് ആശംസകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മിന്നുന്ന വിജയം കാഴ്ച വെച്ച ആംആദ്മി പാര്‍ട്ടിക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ആംആദ്മിയുടെ ഞെട്ടിക്കുന്ന വിജയത്തില്‍ ആശങ്കകളും നിരാശയൊന്നും പുറത്തുകാണിക്കാതെ ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജപി നേതാക്കള്‍ എല്ലാം തന്നെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ വന്‍വിജയത്തില്‍ കെജ്രിവാളിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി.

‘ഡല്‍ഹിയിലെ എല്ലാ വോട്ടര്‍ന്മാര്‍ക്കും നന്ദി. പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വനം ചെയ്ത എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി. ജനവിധി അംഗീകരിക്കുന്നു. അരവിന്ദ് കെജ്‌രിവാളിന് വിജയാശംസകള്‍ നേരുന്നു’. – മനോജ് തിവാരി ട്വീറ്റ് ചെയ്തു. ‘ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായി ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എവിടെയാണ് പിഴവു സംഭവിച്ചതെന്ന് വിശകലനം ചെയ്യും.’ -തിവാരി കൂട്ടിച്ചേര്‍ത്തു.നിലവില്‍ എഎപി 63 സീറ്റുകളിലും ബിജെപി ഏഴ് സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം, 2015 തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മാത്രം വിജയം നേടിയ ബിജെപിക്ക് നില മെച്ചപ്പെടുത്താനായതില്‍ താല്‍ക്കാലികമായി ആശ്വസിക്കാം.

Loading...

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്ഫലമാക്കി ഡല്‍ഹിയില്‍ ബിജെപി മുന്നേറുമെന്ന് ആറാം ഇന്ദ്രിയത്തിലൂടെ കണ്ടിരുന്നതായി ശനിയാഴ്ച മനോജ് തിവാരി പറഞ്ഞിരുന്നു. ‘പരമാവധി 26 സീറ്റുകളാണ് ബിജെപിക്ക് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഫെബ്രുവരി 11ന് ഈ പ്രവചനങ്ങളെല്ലാം പരാജയപ്പെടും. 48 സീറ്റുകളിലധികം നേടി ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ഫലം വരുമ്പോള്‍ ഇ.വി.എം മെഷീനുകളെ കുറ്റം പറയരുത്’.- മനോജ് പറയുന്നു. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ അണികളോട് അവസാഘട്ട വോട്ടെണ്ണല്‍ വരെ തളരാതെ ശക്തമായി പിടിച്ചു നില്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു തിവാരി.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാളിന്റെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ക്ഷേത്രം അശുദ്ധമാക്കാനാണ് കെജ്‌രിവാള്‍ ക്ഷേത്രത്തിലേക്ക് പോയതെന്നാണ് മനോജ് തിവാരി ആരോപിച്ചത്. ഷൂ അഴിച്ചു മാറ്റിയ അതേ കൈകള്‍ കൊണ്ടാണ് ഭഗവാന് ചാര്‍ത്താനുള്ള മാല പിടിച്ചതെന്നാണ് മനോജ് തിവാരി കെജ്‌രിവാളിനെതിരെ ഉന്നയിച്ചത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ അരവിന്ദ് കെജ്രിവാളിനേ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്ജ്വല വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിന്ദിക്കു. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹിയില്‍ പ്രതിഫലിച്ചത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി ജെ പിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു. ബി ജെ പിയുടെ വര്‍ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫലം. ബി ജെ പിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഈ ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കണം. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകളര്‍പ്പിച്ചത്.