ദുബൈയിൽ വാഹനാപകടത്തിൽ പരികേറ്റ മലയാളിക്ക് 4കോടി രൂപം നഷ്ടപരിഹാരം

ഷാര്‍ജ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 22 ലക്ഷം ദിര്‍ഹം (ഏകദേശം നാലുകോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ദുബായ് കോടതി ഉത്തരവിട്ടു. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ആന്റണി കോക്കാടനാണ് കോടതി ചെലവുള്‍പ്പെടെയുള്ള തുകയനുവദിച്ചത്.ആന്റണി ഓടിച്ചിരുന്ന വാഹനം അറബ് വംശജന്‍ ഓടിച്ചിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ ആന്റണിയെ ആദ്യം ഉമ്മുല്‍ഖുവൈന്‍ ആസ്പത്രിയിലും പിന്നീട് ദുബായ് റാഷിദ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആന്റണിക്ക് നിയമസഹായത്തിനായി ബന്ധുക്കള്‍ ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

തുടര്‍ചികിത്സയുടെ ഭാഗമായി കേരളത്തിലേക്ക് പോയ ആന്റണിക്കുവേണ്ടി ദുബായ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. അപകടം സംഭവിച്ചത് ആന്റണിയുടെ പിശകാണെന്ന് അറബ് വംശജന്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ആന്റണിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കണമെന്ന് കാണിച്ച് അറബ് വംശജനെയും ഇന്‍ഷൂറന്‍സ് കമ്പനിയെയും എതിര്‍കക്ഷികളാക്കി ആന്റണി ദുബായ് കോടതിയെ സമീപിച്ചു.ദുബായിലെ ഒരു സ്വകാര്യകമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലിചെയ്തുവന്ന ആന്റണിക്ക് 2015-ല്‍ ഉമ്മുല്‍ഖുവൈനില്‍വെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു.

Loading...

 

എറണാകുളം അമൃത ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആന്റണിയെ അഭിഭാഷകന്റെ അപേക്ഷപ്രകാരം യു.എ.ഇ.യില്‍നിന്നും ഡോക്ടര്‍ നേരിട്ടെത്തിയാണ് ചികിത്സാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക അനുവദിച്ച് ദുബായ് കോടതിവിധി പ്രസ്താവിച്ചത്. വിധി നടപ്പാക്കിക്കിട്ടാന്‍ എക്‌സിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്