കുവൈറ്റിൽ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

വൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ഒരു വിദേശി മരിച്ചു. കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിൽ അബ്‍ദലിയിലാണ് സംഭവം ഉണ്ടായത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 48 വയസുകാരൻ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് പൊലീസ്, പാരാമെഡിക്കൽ, ഫയർഫോഴ്‍സ് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം ശാസ്‍ത്രീയ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി