മുശൈത്: ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബത്തിന്‍െറ വാഹനം ഒട്ടകക്കൂട്ടത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ സഞ്ചരിച്ച ഒമ്പതംഗ മലയാളികുടുംബം പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുദൈലിഫ് ദര്‍ബ് ഹൈവേയില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. മക്കയില്‍ നിന്നു ഉംറ കഴിഞ്ഞ് അസീറിലേക്ക് വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശമീറും കുടുംബവും സഞ്ചരിച്ച പ്രാഡോ കാര്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒട്ടകക്കൂട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒമ്പത് ഒട്ടകം സംഭവ സ്ഥലത്ത് തന്നെ ചത്തു. മുന്നില്‍ ഉണ്ടായിരുന്ന സൗദി പൗരന്‍ ഓടിച്ചിരുന്ന പിക്ക്അപ്പ് വാഹനം ഒട്ടകത്തെ കണ്ട് പെട്ടെന്ന് വണ്ടി മരുഭൂമിയിലേക്ക് ഇറക്കി. തൊട്ടുപിറകിലുണ്ടായിരുന്ന ശമീറിന്‍െറ വാഹനം അടുത്തത്തെിയപ്പോഴാണ് ഒട്ടകക്കൂട്ടത്തെ കണ്ടത്. നിയന്ത്രണം കിട്ടുന്നതിനു മുമ്പേ വാഹനം ഒട്ടകക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയിരുന്നു. കാറിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ ദിവസം എടുത്ത പുതിയ വാഹനവുമായി ആദ്യ ഉംറ യാത്രക്ക് തിരിച്ചതായിരുന്നു ശമീര്‍. വിസിറ്റ് വിസയില്‍ ഖമീസില്‍ എത്തിയ ശമീറിന്‍െറ മാതാപിതാക്കള്‍, ഭാര്യ, രണ്ട് കുട്ടികള്‍, സഹോദരന്‍, സഹോദരഭാര്യ, കുട്ടി എന്നിവരടക്കം ഒമ്പത് പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. രാത്രിയിലായിരുന്നു അപകടം എന്നതിനാല്‍ ശമീറിനെതിരെ കേസൊന്നുമില്ളെന്നും നഷ്ടപരിഹാരം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.