കല്ലമ്പലത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

തിരുവന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് കാറും മീന്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ചിരുന്ന കൊല്ലം ചിറക്കര സ്വദേശികളായ അഞ്ച് പേര്‍ ആണ് മരിച്ചത്. വിഷ്ണു എന്നൊരാളെ മാത്രമാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മീന്‍ ലോറിയുമായുണ്ടായ കൂട്ടയിടിയില്‍ കാറിന് തീ പിടിച്ചു എന്നാണ് വിവരം.

ചൊവാഴ്ച രാത്രി 10.45 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാളുടം മൃതദേഹം കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

Loading...

പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന വിവരം പൊലീസ് നല്‍കുന്നു. കെഎല്‍ 02 ബികെ 9702 എന്ന നമ്ബര്‍ കാറാണ് അപകടത്തില്‍പെട്ടത്. അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. രണ്ടുപേര്‍ അപകടസ്ഥലത്ത് വെച്ചും മൂന്നുപേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.