അമിത വേഗതയിലെത്തിയ കാര്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി;ഒഴിവായത് വന്‍ ദുരന്തം

അമിത വേഗത്തിലെത്തിയ കാര്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി. വന്‍ ദുരന്തമാണ് ഒഴിവായത്. ഷാര്‍ജയില്‍ അല്‍ ഇത്തിഹാദ് റോഡില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇന്ത്യക്കാരനടക്കം രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പമ്പിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം ഒരു ഷെല്‍ഫില്‍ ഇടിച്ചു.അതിന് ശേഷമാണ് ഫ്യുവല്‍ ഡിസ്‌പെന്‍സറും പേയ്‌മെന്റ് കിയോസ്‌കും, തകര്‍ത്തത്. വന്‍ ദുരന്തമാണ് ഒഴിവായത്.

ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതായും, പരിക്കേറ്റ ഇന്ത്യക്കാരനെയും ഫിലിപ്പിന്‍സ് സ്വദേശിയെയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സിറി അല്‍ ഷംസി പറഞ്ഞു.

Loading...