വൈക്കം – കുമരകം റോഡില്‍ ബസുകളുടെ മരണപ്പാച്ചില്‍, സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈക്കം – കുമരകം റോഡില്‍ ബസുകളുടെ മരണപ്പാച്ചില്‍ തുടരുകയാണ്. അമിത വേഗതയില്‍ ബസുകളുടെ മത്സര ഓട്ടത്തില്‍ അപകടം സ്ഥിരമാണ്. ഇന്നലെ ബസുകളുടെ മത്സര ഓട്ടത്തില്‍ അപകടമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മുപ്പതിനായിരുന്നു സംഭവം. ഒരു പ്രൈവറ്റ് ബസ് വളവില്‍ ആളുകളെ ഇറക്കുന്ന സമയം മറ്റൊരു കെ എസ് ആര്‍ ടി സി ബസ് മറികടന്ന് പോകുന്നു. ഈ സമയം അതുവഴി സ്‌കൂട്ടറില്‍ എത്തിയ സ്ത്രീ മുടിനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ രണ്ട് ആഴ്ച മുമ്പ് അമിത വേഗതിയിലെത്തിയ ബസ് കാറിലിടിച്ച് 4 പേരുടെ ജീവന്‍ എടുത്ത അതേ റോഡില്‍ മൂന്ന് സ്റ്റോപ്പുകള്‍ക്ക് അപ്പുറമാണ് സംഭവം. വൈക്കത്തിനടുത്ത് ചേരുംചുവടില്‍ സ്വകാര്യബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലുപേര്‍ ആയിരുന്നു മരിച്ചത്. കാറിലുണ്ടായിരുന്ന കൊച്ചി ഉദയംപേരൂര്‍ സ്വദേശി മനയ്ക്കപറമ്പില്‍ വിശ്വനാഥനും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. വൈക്കം വെച്ചൂര്‍ റോഡില്‍ രാവിലെ ആറുമണിക്കാണ് അപകടമുണ്ടായത്.

Loading...

മനയ്ക്കപ്പറമ്പില്‍ വിശ്വനാഥന്‍, ഭാര്യ ഗിരിജ, മകന്‍ സൂരജ്, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ അജിത എന്നിവരാണ് മരിച്ചത്. കാറിന് മുകളിലേക്ക് പാഞ്ഞുകയറിയ ബസ് സമീപത്തെ മതിലും തകര്‍ത്തു. ഈ സമയത്ത് ബസില്‍ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഓടി രക്ഷപ്പെട്ടു.

ചേരുംചുവട് നാല്‍ക്കവലയില്‍ ആവശ്യത്തിന് മുന്‍കരുതല്‍ ബോര്‍ഡുകള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. വീതികുറഞ്ഞ വഴിയായതിനാല്‍ അപകടത്തില്‍പെട്ട കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റോഡില്‍ നിന്ന് മാറ്റി