ഹര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഖമീസ് മുശൈത്: അബഹക്കും നജ്റാനുമിടയില്‍ ദഹ്റാന്‍ ജുനൂബിന് സമീപം ഹര്‍ജയില്‍ ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു തിരുവനന്തപുരം പാറശാല സ്വദേശി രവീന്ദ്രന്‍ – പുഷ്പം ദമ്പതികളുടെ മകന്‍ സന്തോഷ്കുമാറാണ് (25) മരിച്ചത്. കന്യാകുമാരി സ്വദേശി ബെന്നിയാണ്  (24) മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ സ്വദേശി ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. മൃതദേഹം ദഹ്റാന്‍ ജുനൂബ് ഗവണ്‍മെന്‍റ് ആശുപത്രി മോര്‍ച്ചറിയില്‍. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ നാട്ടില്‍ പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.

സൗദിയില്‍ വന്നിട്ട് രണ്ട് വര്‍ഷമായി. ബെന്നി മൂന്നാഴ്ച മുമ്പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ഇതേ സ്പോണ്‍സറുടെ കീഴില്‍ എത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Loading...