വിവാഹം മറച്ചുവെച്ച് 16-കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവ്

തിരുവനന്തപുരം. വിവാഹബന്ധം മറച്ച് വെച്ച് 16 കാരിയുമായു സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും 50000 രൂപ പിഴയും. തിരുവനന്തപുരം വലിയതുറ സ്വദേശി ഷമീറിനെയാണ് കേസില്‍ കോടതി ശിക്ഷിച്ചത്. 2013 ലാണ് കേസിലേക്ക് നയിക്കുന്ന പീഡനം ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി താന്‍ വിവാഹിനാണെന്ന കാര്യം മറച്ച് വെച്ച് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു.

ഷമീറുമായി സൗഹൃദത്തിലായ പെണ്‍കുട്ടി പിന്നീട് പ്രതിക്കൊപ്പം നാട് വിടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. പോലീസ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവുവരം പുറത്ത് വന്നത്.

Loading...

പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതി വിവാഹം കഴിച്ചിരുന്നുവെന്ന് പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്ത് പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പ്രതി പിഴ നല്‍കിയാല്‍ 25000 രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു. പിഴ നല്‍കിയില്ലെങ്കില്‍ ആറ് മാസം തടവ് അനുഭവിക്കണം.ജയിലില്‍ റിമാന്‍ഡ് കാലം ശിക്ഷയില്‍ ഇളവ് ലഭിക്കും. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.