മുപ്പതു വർഷം മുൻപ് നാലര വയസ്സുകാരിയെ കൊലപ്പെടുത്തി; മൂന്നാർ സ്വദേശിക്ക് ജീവപര്യന്തം

ഇടുക്കി: നാലര വയസ്സുകാരിയെ മുപ്പത് വർഷം മുൻപ് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്നാർ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്കാണ് 30 വർഷത്തിനു ശേഷം ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. കോഴിക്കോട് കോടതിയാണ് ശിക്ഷ വിധിച്ചത്. നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം 1991 ലായിരുന്നു.

കേസിലെ ഒന്നാം പ്രതി ഗണേശൻ ഒളിവിലാണ്.
1991 നവംബർ 21 നാണ് നാലര വയസ്സുകാരിയെ ബീനയും ഗണേഷനും ചേർന്ന് കൊലപ്പെടുത്തുന്നത്. മഞ്ജു എന്ന എറണാകുളം സ്വദേശിയിൽ നിന്നും വളർത്താനായി കുട്ടിയെ വാങ്ങിയതായിരുന്നു ഇരുവരും. തുടർന്ന് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളിൽ വച്ച് ഗണേഷനും ബീനയും ചേർന്ന് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Loading...