സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം;പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി

കൊച്ചി: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ വാല്‍പ്പാറയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഫര്‍ ഷായ്ക്കാണ് ജാമ്യം ലഭിച്ചത്. സംഭവം ഇങ്ങനെയായിരുന്നു. മരടില്‍ താമസിക്കുന്ന തുറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനുവരി എട്ടിനാണ് പനങ്ങാട് സ്വദേശി സഫര്‍ ഷാ ആണ് അറസ്റ്റിലായത്.

എറണാകുളം സെന്‍ട്രല്‍ സിഐയാണ് കേസ് അന്വേഷിച്ചത്. ഏപ്രില്‍ 1 ന് വിചാരണ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും കോടതി സ്വീകരിക്കുകയും ചെയ്തിരുന്നു. 83 ാമത്തെ ദിവസം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നില്ല. എന്നാല്‍ ഹൈക്കോടതിയില്‍ ജാമ്യം നല്‍കിയ സഫര്‍ ഷായുടെ അഭിഭാഷകന്‍ 90 ദിവസമായിട്ടും കുറ്റപത്രം നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിയുടെ കള്ളവാദം അംഗീകരിച്ച കോടതി സഫര്‍ ഷായ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Loading...

ഇതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്. മരട് സ്വദേശിയായ പ്രതി പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ ഷാ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം പ്രതിയുടെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.