കണ്ണൂര്‍ വിമാനത്താവളത്തിലെ ഷെയര്‍ ഹോള്‍ഡറെന്ന പേരില്‍ തട്ടിയത് ലക്ഷങ്ങള്‍ ; പ്രതി പിടിയില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍ . കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് പോലീസ് പിടിയിലായത് . കണ്ണൂര്‍ വിമാനത്താവളത്തിലെ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു റെജി തട്ടിപ്പ് നടത്തിയത് .

നിരവധി പേരില്‍ നിന്നും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നപ്പോഴാണ് പൊലീസില്‍ പരാതിയെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്.വിദേശത്തേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്ന റെജിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം പിടികൂടിയത്. അവിടെ നിന്നും പ്രതിയെ പെരുമ്പാവൂര്‍ പൊലീസിന് കൈമാറി.

Loading...