ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെട്ട് കഞ്ചാവ് കേസിലെ പ്രതി

തിരുവനന്തപുരം : ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചതോടെ പൊലീസിനെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ട് പ്രതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് സംഭവം. കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളിയാണ് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.

ഇന്നലെയാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്ത് നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Loading...