കുറ്റവാളി സഞ്ചരിച്ച കാർ ഓവുചാലിൽ വീണു; കേരള പോലീസ് നോക്കിനിൽക്കെ അന്തർ സംസ്ഥാന കുറ്റവാളി ഓടി രക്ഷപ്പെട്ടു

കാസർകോട്: പോലീസ് പിടിക്കാതിരിക്കാൻ വെട്ടിച്ചോടുന്നതിനിടെ കാർ ഓവുചാലിൽ വീണു. എന്നാൽ കേരളപോലീസിനെ നോക്കുകുത്തിയാക്കി അന്തർ സംസ്ഥാന കുറ്റവാളി എ എച്ച് ഹാഷിം ഓടി രക്ഷപ്പെട്ടു. കാസർകോട് ചന്ദ്രഗിരി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തെ വെട്ടിച്ച് പ്രതി കാറുമായി പാഞ്ഞു. ഇത് കണ്ട പോലീസ് പിന്നാലെ പിന്തുടർന്നു.

ഇതിനിടെ ഇയാളുടെ കാർ ഓവുചാലിൽ വീണു. തുടർന്ന് ജീപ്പിൽ നിന്നിറങ്ങിയ പോലീസ് സംഘം കാറിനടുത്ത് എത്തിയെങ്കിലും, ഹാഷിം ഇവരെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. കാസർകോട് ജില്ലയിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹാഷിം. ഇയാൾ കേരളത്തിലേക്ക് കടന്ന വിവരം കർണാടക പോലീസാണ് കേരള പോലീസിനെ അറിയിച്ചത്.

Loading...

തുടർന്നായിരുന്നു വാഹനപരിശോധന നടത്തിയത്. പോലീസ് നോക്കി നിൽക്കെ പ്രതി കടന്നുകളഞ്ഞത് കേരള പോലീസിനും ശീണമായി. ഹാഷിമിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.